കോഴിക്കോട് സബ് ജയിലിൽ പീഡനക്കേസിൽ അറസ്റ്റിലായ പ്രതി തൂങ്ങി മരിച്ചു.
NewsKeralaLocal NewsCrimeObituary

കോഴിക്കോട് സബ് ജയിലിൽ പീഡനക്കേസിൽ അറസ്റ്റിലായ പ്രതി തൂങ്ങി മരിച്ചു.

കോഴിക്കോട് / കോഴിക്കോട് സബ് ജയിലിൽ പീഡനക്കേസിൽ അറസ്റ്റിലായ പ്രതി തൂങ്ങി മരിച്ചു. കുറ്റിയിൽ താഴം സ്വദേശി ബീരാൻ കോയ ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ചയാണ് ബീരാൻ കോയയെ പന്തീരാങ്കാവ് പൊലീസ് പിടികൂടുന്നത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ബീരാൻ കോയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോർത്ത് ഉപയോഗിച്ച് സെല്ലിന്റെ ജനലിലെ കമ്പിയിൽ തൂങ്ങുകയായിരുന്നുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. ജയിൽ വകുപ്പും സംഭവം അന്വേഷിക്കും.പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പിടിയിലായ ബീരാൻകോയയെ ചൊവ്വാഴ്ചയാണ് കോടതി റിമാൻഡ് ചെയ്യുന്നത്. കൊവിഡ് പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന് മറ്റ് തടവുകാർക്കൊപ്പമായിരുന്നു ഇയാളെ താമസിപ്പിച്ചിരുന്നത്. ബീരാൻകോയയുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്നാണ് സഹ തടവുകാർ പറഞ്ഞിട്ടുള്ളത്.

Related Articles

Post Your Comments

Back to top button