Latest News

ജസ്റ്റ് പാസായ വ്യക്തി, ചിലര്‍ പറഞ്ഞു ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന്; സ്‌കൂള്‍ ഓര്‍മ്മകളുമായി പേളി

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചവരെ അഭിനന്ദിച്ചുകൊണ്ട് പേളി മാണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്.
പരീക്ഷയില്‍ ജയിച്ചവരെ അഭിനന്ദിച്ചുകൊണ്ടുളള പോസ്റ്റില്‍ പേളി തന്റെ പത്താം ക്ലാസ് കാലത്തെ ഓര്‍ക്കുകയും തനിക്ക് വലിയ മാര്‍ക്കൊന്നും ലഭിച്ചിരുന്നില്ലെന്നും ജസ്റ്റ് പാസ് മാത്രമായിരുന്നെന്നും പേളി പറയുന്നു.

99.47 ആയിരുന്നു ഈ വര്‍ഷത്തെ വിജയ ശതമാനം. ഫല പ്രഖ്യാപനത്തിന് പിന്നാലെ ജയിച്ചവരെ അഭിനന്ദിച്ചും പരാജയപ്പെട്ടവരെ ആശ്വസിപ്പിച്ചു കൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. താരങ്ങള്‍ ഉള്‍പ്പടെ സോഷ്യല്‍ മീഡിയകളില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റുകള്‍ പങ്കുവച്ചു. ഇപ്പോഴിതാ നടിയും അവതാരികയുമായ പേളി മാണി പങ്കുവച്ച സോഷ്യല്‍ മീഡിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

പേളി മാണിയുടെ വാക്കുകള്‍ ഇങ്ങനെ…

എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ … മികച്ച മാര്‍ക്ക് നേടി വിജയിച്ചവര്‍ … നിങ്ങള്‍ അടിപൊളിയാണ്! നിങ്ങളുടെ കഠിനാധ്വാനത്തെ ആത്മാര്‍ത്ഥമായി തന്നെ അഭിനന്ദിക്കുന്നു. എന്നാല്‍ അവരവരുടെ ഗ്രേഡുകളില്‍ സന്തുഷ്ടരല്ലാത്തവര്‍… സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാനും നിങ്ങളെപ്പോലെയായിരുന്നു… ജസ്റ്റ് പാസായ വ്യക്തി… ചിലര്‍ പറഞ്ഞു ഞാന്‍ ഒന്നിനും കൊള്ളില്ലെന്ന്… പക്ഷേ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല.. എനിക്ക് എന്താണ് മികച്ചതെന്നത് കണ്ടെത്താന്‍ പോകുന്നുവെന്ന് ഞാന്‍ സ്വയം പറഞ്ഞു… ഇന്ന് ഞാന്‍ എന്റെ മനസ്സ് പറയുന്ന കാര്യങ്ങളെ പിന്തുടരുന്നു…

എനിക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു. അതുകൊണ്ട് മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും പ്രശ്‌നമില്ല… ‘നിങ്ങള്‍” നിങ്ങളുടെ ചുമലില്‍ തട്ടി സ്വയം അഭിനന്ദിക്കുക. നിങ്ങള്‍ ആരാകാന്‍ ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ച് ഒരു മികച്ച കാഴ്ചപ്പാട് നേടുകയും ആ നിമിഷത്തില്‍ അത് സ്വയം ഓര്‍ത്തെടുക്കുകയും ചെയ്യുക. ലജ്ജിക്കരുത്… നിങ്ങളുടെ മാര്‍ക്കില്‍ അഭിമാനിക്കുക. ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ… ഇന്ന് സുനാമി പോലെ തോന്നുന്നത് നാളെ ചെറിയ തിര മാത്രമായി കാണപ്പെടും. ആസ്വദിക്കൂ! നല്ല കാര്യങ്ങള്‍ വരുമെന്ന് വിശ്വസിക്കൂ. സ്‌നേഹത്തോടെ പേളി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button