CinemaKerala NewsLatest NewsUncategorized
നടൻ ടൊവിനോ തോമസിന് കൊറോണ; രോഗ ലക്ഷണങ്ങളൊന്നുമില്ല, തിരിച്ചുവരാനും എല്ലാവരെയും രസിപ്പിക്കാനും കുറച്ച് ദിനങ്ങൾ കാത്തിരിക്കണമെന്ന് താരം
കൊച്ചി : നടൻ ടൊവിനോ തോമസിന് കൊറോണ സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയ വലി താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ താൻ നിരീക്ഷണത്തിലാണെന്നും ടൊവിനോ അറിയിച്ചു.
തനിക്ക് പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ല. സുഖമായി തന്നെ ഇരിക്കുന്നു. കുറച്ച് ദിവസത്തേക്ക് ക്വാറന്റീൻ ദിനങ്ങളാണ്. തിരിച്ചുവരാനും എല്ലാവരെയും രസിപ്പിക്കാനും കുറച്ച് ദിനങ്ങൾ കൂടി കാത്തിരിക്കണം, എല്ലാവരും സുരക്ഷിതരായിക്കുക എന്നായിരുന്നു ടൊവിനോയുടെ പോസ്റ്റ്. നവാഗതനായ രോഹിത് വി.എസ്. സംവിധാനം ചെയ്ത കളയാണ് ടൊവിനോയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം.