മരക്കാറോ കുരുതിയോ ? ഓണത്തിന് മാറ്റുരയ്ക്കാന്‍ തയ്യാര്‍
മോഹന്‍ ലാലിന്റെ അഭിനയത്തില്‍ പ്രഥ്യിരാജിന്റെ സംവിധാനമികവിലേ ലൂസിഫര്‍, റെക്കോഡ് വിജയം. രണ്ടു പേരും ചേര്‍ന്നാല്‍ റെക്കോഡിലപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ട. എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം കുരുതിയും മരക്കാറുമാണ്.
ആരാധകര്‍ അക്ഷമരോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ ലാലിന്റെ മരക്കാര്‍. ഓഗസ്റ്റ് 12 ന് തിയറഅറര്‍ റിലീസിനൊരുങ്ങുന്ന പ്രിയദര്‍ശന്റെ ബിഗ്ബജറ്റ് ചിത്രം.
അതേസമയം മലയാളത്തില്‍ ആദ്യമായി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരുതി’ പ്രഥ്യിരാജിന്റെ അഭിനയമികവില്‍ ഒരുങ്ങിയ കുരുതി മെയ് 13 ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം നിശ്ചയിച്ചത്. എന്നാല്‍ ഇപ്പോള്‍ ഓഗറ്റ് 11 ന് ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.
രണ്ട് പ്രമുഖ താരങ്ങളുടെ സിനിമകളാണ് ഓണത്തിന് തൊട്ടടുത്ത ദിവസങ്ങളിലായി റിലീസ് നടത്താന്‍ ഒരുങ്ങിയിരിക്കുന്നത്. മത്സരമൂല്യമുള്ള രണ്ട് സിനിമകള്‍ മരക്കാര്‍, കുരുതി ഏതാണ് മികച്ചതെന്ന് ഓണത്തിന് കണ്ടറിയാം