CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

ബിനീഷിനെ എൻ സി ബി ചോദ്യം ചെയ്യുന്നു.

ബെംഗളൂരു/ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലുള്ള സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) രഹസ്യമായി ചോദ്യം ചെയ്യുന്നതായി വിവരം. ബംഗളുരു ലഹരി മാഫിയക്ക് ബിനീഷ് സാമ്പത്തിക സഹായം ചെയ്തത് സംബന്ധിച്ചു ഇ ഡി ക്കു ലഭിച്ചതും, എൻ സി ബി ശേഖരിച്ചതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.
ശനിയാഴ്ച ബെംഗളൂരു പ്രത്യേക കോടതിയിൽ ഹാജരാക്കിയ ബിനീഷിനെ രാത്രി പാർപ്പിക്കാറുള്ള വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നിരുന്നില്ല. അതേസമയം, ബിനീഷിനെ ഞായറാഴ്ച പകൽ ഇഡി ഓഫിസിൽ എത്തിച്ചിരുന്നു. എൻസിബി ബെംഗളൂരു യൂണിറ്റ് ഡയറക്ടർ അമിത് ഗവാത്തെ, ഇഡി ഓഫിസിൽ നേരിട്ടെത്തി ബിനിഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള (പിഎംഎൽഎ) കേസിന്റെ വിശദാംശങ്ങൾ എടുത്തിരുന്നു. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരം എൻസിബി കൂടി ബിനീഷിനെതിരെ കേസെടുക്കുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button