ചോറ്റാനിക്കര ക്ഷേത്രത്തിനു 500 കോടിയുടെ വികസന വാഗ്ദാനം .

കൊച്ചി/ ചോറ്റാനിക്കര ക്ഷേത്രത്തിന്റെ വികസനത്തിനു കര്‍ണാടകയിലെ വ്യവസായ ഗ്രൂപ്പ് 500 കോടി രൂപ വാഗ്ദാനവുമായി രംഗത്ത് വന്നു. ക്ഷേത്രവും പരിസരവും ശില്പചാരുതയോടെ പുനര്‍നിര്‍മിച്ച് സുന്ദരമായ ക്ഷേത്രനഗരിയാക്കാന് ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് സഹായവാഗ്ദാനം.സഹായം പണമായി നൽകാതെ നിർമ്മാണപ്രവർ ത്തനങ്ങൾ നേരിട്ട് നടത്തി സമര്‍പ്പിക്കാമെന്നാണ് വ്യവസായ ഗ്രൂപ്പ് ഉദ്ദേശിക്കുന്നത്. ഇക്കാര്യം വ്യവസായ ഗ്രൂപ് ഭക്തന് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. ബ്രഹത് പദ്ധതിയായതിനാല്‍ ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ അനുമതി തേടേണ്ടതുണ്ട്. അതിനായി കൊച്ചി ദേവസ്വം ബോര്‍ഡ് ശ്രമം തുടങ്ങി. പ്രമുഖ ആര്‍ക്കിടെക്ട് ബി.ആര്. അജിത് അസോസിയേറ്റ്സാണ് ഇതിനായി പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഭക്തന്റെയും ദേവസ്വം ബോര്‍ഡിന്റെയും മൂന്നു പ്രതിനിധികളെ വീതവും ആര്‍ക്കിടെക്ടിനെയും ഉള്‍പ്പെടുത്തിയ സമിതിയുടെ കീഴില്‍ ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്.