യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഒടുവിൽ തന്‍റെ തോൽവി സമ്മതിച്ചു.

വാഷിങ്ടൺ / യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപ് ഒടുവിൽ തന്‍റെ തോൽവി സമ്മതിക്കുന്നു. നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന് അധികാരം കൈമാറാൻ ട്രംപ് വൈറ്റ് ഹൗസിന് നിർദേ ശം നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജോ ബൈഡന്‍റെ ഓഫീസിന് 63 ലക്ഷം ഡോളർ അനുവദിക്കുകയും ചെയ്തു. മിഷി ഗണിലും ബൈഡൻ തന്നെയെന്ന ഫലം പുറത്തു വന്നതിനു പിന്നാലെ യായിരുന്നു ട്രപിൻറെ ഈ നടപടി ഉണ്ടായത്.
അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ ജനറൽ സർവീസ് അഡ്മിനിസ്ട്രേഷന് ട്രംപ് നിർദേശം നൽകിയതായി ട്രംപ് തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. ബൈഡന് അനുകൂലമായി തെരഞ്ഞെ ടുപ്പ് ഫലം പുറത്തുവന്നതിന് ശേഷവും തോൽവി സമ്മതിക്കാൻ തയാറാകാതെ ട്രംപ് കുറച്ചുനാളെങ്കിലും കടിച്ചു തൂങ്ങാൻ നോക്കുക യായിരുന്നു. തുടർന്ന് മിഷിഗണിലെ ഫലം കൂടി വന്നതോടെ, തിങ്കളാ ഴ്ച തോൽവി സമ്മതിച്ച് രംഗത്തെത്തുകയായിരുന്നു. ട്രംപിന്‍റെ തീരു മാനത്തെ ബൈഡൻ സ്വാഗതം ചെയ്തിട്ടുണ്ട്.