Editor's ChoiceKerala NewsLatest NewsLocal NewsNationalNewsWorld

ന്യൂസിലാൻ്റിൽ ഒരു മലയാളി മന്ത്രി!

ന്യൂസിലാൻഡ് സർക്കാരിലെ ആദ്യ ഇന്ത്യൻ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ചുമതലയേറ്റു.സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്ക വഹിക്കുന്നത്. തൊഴിൽ സഹമന്ത്രിയുടെ അധിക ചുമതല കൂടി ഇവർക്ക് നൽകിയിട്ടുണ്ട്. എറണാകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണൻ

ലേബർ പാർട്ടി എംപിയാണ് പ്രിയങ്ക രാധാകൃഷ്ണൻ. രണ്ടാം വട്ടമാണ് പ്രിയങ്ക എംപിയാവുന്നത്. ഒരു വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടം തന്നെയാണ്.

കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ജെന്നി സെയിൽസയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണൻ. ലേബർ പാർട്ടി സർക്കാരിന്റെ രണ്ടാമത്തെ ടേമിൽ അസിസ്റ്റന്റ് സ്പീക്കർ പദവിയും വഹിച്ചിരുന്നു. എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ – ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ്. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്സണാണു ഭർത്താവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button