തിരക്കഥയും എന്റെ കഥാപാത്രവും നല്ലതായിരിയ്ക്കണം; നടി സൃന്ദ.
കൊച്ചി: വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ സിനിമയില്‍ എനിക്ക് ഉള്ളൂ എങ്കിലും, തിരക്കഥയും കഥയിലെ എന്റെ കഥാപാത്രവും നല്ലതായിരിയ്ക്കണം ഇത് മലയാളത്തിലെ പ്രമുഖനടിയുടെ വാക്കുകളാണ് പേര് സൃന്ദ. സിനിമകള്‍ കുറവാണെങ്കിലും ചെയ്ത വേഷങ്ങള്‍ എല്ലാം ജനശ്രദ്ധ പിടിച്ചു പറ്റിയതിനാല്‍ സൃന്ദ എന്നും മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്.
അത്തരത്തില്‍ മികച്ച ഒരു വേഷമാണ് കുരുതി സിനിമയിലും സൃന്ദ ചെയ്തിരിക്കുന്നത്. ഒരോ സിനിമയെയും താരം മികച്ചതാക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം സൃന്ദയുടെ വാക്കുകളിങ്ങനെ,
‘ഒരു തിരക്കഥയുമായി എന്നെ സമീപിയ്ക്കുമ്പോള്‍ ഞാന്‍ നോക്കുന്നത്, ഈ സിനിമയില്‍ ഞാന്‍ എന്തിനാണ് എന്നതാണ്. കഥയില്‍ ഞാന്‍ അവതരിപ്പിയ്ക്കാന്‍ പറയുന്ന കഥാപാത്രത്തിന് എത്ര മാത്രം പ്രാധാന്യം ഉണ്ട് എന്നതാണ് എപ്പോഴും നോക്കുന്നത്.എത്ര മണിക്കൂര്‍ നേരം, അല്ലെങ്കില്‍ എത്ര ഷോട്ടുകളില്‍ ഞാന്‍ വന്നു പോകുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല.
വളരെ കുറച്ച് രംഗങ്ങള്‍ മാത്രമേ സിനിമയില്‍ എനിക്ക് ഉള്ളൂ എങ്കിലും, തിരക്കഥയും കഥയിലെ എന്റെ കഥാപാത്രവും നല്ലതായിരിയ്ക്കണം. പിന്നെ തീര്‍ച്ചയായും, ടീം എന്താണ് എങ്ങിനെയാണ് എന്നതും നോക്കും ഇതായിരുന്നു താരത്തിന്റെ പ്രതികരണം.