Editor's ChoiceKerala NewsLatest NewsLocal NewsNationalNews

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്.

തിരുവനന്തപുരം / പ്രമുഖ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുക ളിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. നസറുദ്ദീൻ എളമരത്തിന്റേയും ഒ എം എ സലാമിന്റേയും മലപ്പുറത്തെ വീടുകളിലും, കരമന അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലും ആണ് പരി ശോധന നടന്നു വരുന്നത്. ഒ എം എ സലാം പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ ചെയർമാനും, നസറുദ്ദീൻ എളമരം പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറിയുമാണ്. കൊച്ചിയിൽ നിന്നുളള എൻഫോഴ്‌സ്‌മെന്റ് സംഘമാണ് പരിശോധനകൾ നടത്തുന്നത്. അഷ്‌റഫ് മൗലവിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ ഇ ഡി നേരത്തെ ചോദിച്ച റിഞ്ഞിരുന്നു. പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസി അഷ്‌റഫ് മൗലവിയോട് ആവശ്യപ്പെട്ടിരുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button