CovidKerala NewsLatest News

മന്ത്രി എംഎം മണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : വൈദ്യുതി മന്ത്രി എംഎം മണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കൂടി ഉള്ളതിനാല്‍ അതീവ ശ്രദ്ധയും പരിചരണവും മന്ത്രിക്ക് ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഡ്രൈവർ പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും നിരീക്ഷണത്തിലാണ്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും.പ്രത്യേക പ്രതിനിധി സംഘം ആയിരിക്കും മന്ത്രിയെ പരിശോധിക്കുക. മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ മന്ത്രിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. തനിക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതിനാൽ താനുമായി സമ്പർക്കത്തിൽ വന്ന മുഴുവൻ പേരും നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി തൻ്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.
കൊവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ നാലാമത്തെ മന്ത്രിയാണ് എം എം മണി. നേരത്തെ ഇ പി ജയരാജൻ, തോമസ് ഐസക്, വി എസ് സുനിൽ കുമാർ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വി എസ് സുനിൽ കുമാർ ആശുപത്രി വിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button