Latest News
ബക്രീദ്; കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
ദില്ലി: കേരളത്തില്‍ ബക്രീദിനോടനുബന്ധിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. വ്യവസായി പി കെ ഡി നമ്പ്യാര്‍ ആണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും.
ഞായര്‍, തങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ബക്രീദിനോടനുബന്ധിച്ച് കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചത് രോഗ ബാധ കൂട്ടിയേക്കാമെന്നാണ് നിഗമനം.