Latest NewsNewsSampadyamWorld

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാതൃക പിന്തുടര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാതൃക ഇപ്പോള്‍ ഇംഗ്ലണ്ട് പിന്തുണ്ടരുന്നു എന്നാണ് നവമാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. താരങ്ങള്‍ നന്നായി കളിച്ചാലും ദേശിയ ടീമില്‍ ഇടം നേടുക എന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് കാലങ്ങള്‍ പഴക്കമുള്ള കാര്യമാണ്. നാളത്തെ വാഗ്ദാനം എന്ന് കളിയിലെ പ്രകടനങ്ങളിലൂടെ നമ്മേ കൊണ്ട് പറയിപ്പിച്ചവര്‍. രഞ്ജി ട്രോഫിയില്‍ റണ്‍സിന്റെയും വിക്കറ്റിന്റെയും കൂമ്പാരം സ്വന്തമാക്കിയവര്‍ എന്നിങ്ങനെ പലരും ഒറ്റ മത്സരത്തില്‍പോലും ഇന്ത്യന്‍ ജഴ്‌സിയണിയാതെ കളം വിട്ടവരാണ്. എങ്ങനെയാണ് ഇത്തരം ‘റിക്രൂട്‌മെന്റ്’ നടന്നതെന്നോ ഇപ്പോഴും നടക്കുന്നതെന്നോ കണ്ടെത്താന്‍ ആയിട്ടില്ല.

അത്തരത്തില്‍ ഇപ്പോള്‍ മാറ്റങ്ങളുടെ ചാഞ്ചാട്ടം ഇംഗ്ലണ്ട് ടീമിലും നിഴലിക്കാന്‍ തുടങ്ങി. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് കോവിഡ് പ്രതിസന്ധി കാരണം രണ്ടാംനിര ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ പോലും മുന്‍ ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിനെ പരിഗണിക്കാതിരുന്നതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉയരുന്നത്.

2019 ലോകകപ്പിനു തൊട്ടുമുന്‍പ് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ ഹെയ്ല്‍സിന് പരാജയം സ്വീകരിക്കേണ്ടി വന്നു. തുടര്‍ന്ന് 2019 മാര്‍ച്ചിനു ശേഷം ഇംഗ്ലിഷ് ജഴ്സിയില്‍ കളിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. പിന്നീടുള്ള വര്‍ഷങ്ങളിലും ഹെയ്ല്‍സിനെ ടീമില്‍ എടുക്കാത്തതിന് കാരണം ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണെന്ന വിമര്‍ശനവും ഒരു വശത്ത് ഉയരുന്നു. ഇക്കാര്യത്തില്‍ ഹെയ്ല്‍സിന്റെ വയസ്സ് 32 ആയെന്നായിരുന്നു ഒരിക്കല്‍ പറഞ്ഞത്.

എന്നാല്‍ ഇംഗ്ലണ്ട് പുതിയ ടീമിനെ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് വിറ്റാലിറ്റി ടി20 ബ്ലാസ്റ്റില്‍ ഒന്‍പത് പന്തില്‍ 31 റണ്‍സ് നേടിയാണ് ഹെയ്ല്‍സ് സ്വന്തം ടീമായ നോട്ടിങ്ങംഷറിനെ ജയിപ്പിച്ചത്. അടുത്തിടെയാണ് ലങ്കാഷറിനെതിരായ മത്സരത്തില്‍ സെഞ്ചുറിയടിച്ചത്.

കോവിഡ് സാഹചര്യത്തില്‍ പാക്കിസ്ഥാനെതിരെ 9 കന്നിക്കാരെ ഉള്‍പ്പെടുത്തിയുള്ള ടീമിനെ ഇംഗ്ലണ്ടിന് അണിനിരത്തേണ്ടി വന്നു. എന്നാല്‍ ഈ ടീമില്‍ പോലും പരിഗണിക്കപ്പെടാതെ വന്നതോടെ ഹെയ്ല്‍സിന് മുന്നില്‍ ദേശീയ ടീമിന്റെ വാതില്‍ അടഞ്ഞു എന്നതാണ് പുറത്ത് വരുന്ന സൂചന. ട്വന്റി 20യില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ കൂടിയാണ് ഹെയ്ല്‍സിനെ എന്തായാലും പ്രകടനം മോശമായതിന്റെ പേരിലല്ല അദ്ദേഹത്തെ തഴഞ്ഞതെന്ന് ഉറപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button