കൊല്‍ക്കത്ത: പലരീതിയില്‍ ജനങ്ങളെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ കുറിച്ച് ബോധവത്ക്കരണം നടത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ പശ്ചിമ ബംഗാളിലെ ദുര്‍ഗാപുജയ്ക്ക് ദുര്‍ഗാ ദേവിയുടെ വിഗ്രഹം തന്നെയാണ് ജനങ്ങള്‍ക്കുള്ള ബോധവത്ക്കരണം.
എന്തെന്നാല്‍ ഇത്തവണത്തെ ദുര്‍ഗാ പൂജയില്‍ ദുര്‍ഗയുടെ കൈകളില്‍ സാധാരണയായി കാണപ്പെടുന്ന ആയുധങ്ങള്‍ക്ക് പകരം സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, മാസ്‌ക്, സിറിഞ്ച് തുടങ്ങിയവയാണ് ഉണ്ടാവുക.
ഇരുപത് ഗ്രാമിന്റെ സ്വര്‍ണമാസ്‌ക്കാണ് ദേവി വിഗ്രഹത്തില്‍ ധരിപ്പിക്കുക. ദുര്‍ഗാപൂജയ്ക്കായി ഒരുക്കുന്ന ദേവിയുടെ വിഗ്രഹത്തില്‍ മാറ്റം വരുത്തുന്നതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ദേവി വിഗ്രഹത്തെ സ്വര്‍ണ മാസ്‌ക്കില്‍ അണിയിച്ചൊരുക്കുന്നതിലൂടെ കോവിഡ് പ്രതിരോധത്തിന് സ്വര്‍ണമാസ്‌ക് ധരിക്കുക എന്നതല്ല അര്‍ത്ഥമെന്നും ജനങ്ങളെ ബോധവത്ക്കരിക്കാനാണ് ഈ ആശയത്തിലേക്കെത്തിയതെന്നും സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.