Kerala NewsLatest NewsLocal NewsNews
തനിക്കെതിരെയുള്ള യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം നിലനിൽക്കുന്നതല്ലെന്നു സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ.

തനിക്കെതിരെയുള്ള യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം നിലനിൽക്കുന്നതല്ലെന്നു സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ. സ്‌പീക്കർക്കെതിരായ അവിശ്വാസത്തിന് 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. അവിശ്വാസപ്രമേയത്തിന്റെയും സ്പീക്കറെ നീക്കാനുള്ള പ്രമേയത്തിന്റെയും നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും,ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.
നിയമസഭാ സമ്മേളനം 24ന് തീരുമാനിച്ചതോടെയാണ് സർക്കാരിനെതിരെ വീണ്ടും അവിശ്വാസ പ്രമേയ നോട്ടിസ് നൽകാൻ പ്രതിപക്ഷം തീരുമാനിക്കുന്നത്. 24ന് രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഉള്ളതിനാൽ എം.എൽ.എമാർക്കെല്ലാം തിരുവനന്തപുരത്ത് എത്തുമെന്നതിനാലാണ് അന്നു സഭ വിളിച്ചു ചേർക്കാൻ സർക്കാർ തീരുമാനിക്കുന്നത്.