ഇന്ത്യന്‍ നാഷണല്‍ ലീഗ് പിളര്‍ന്നിട്ടില്ല; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
തിരുവനന്തപുരം: ഐ എന്‍ എല്‍ പിളര്‍ന്നിട്ടില്ലെന്ന് തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. എറണാകുളത്ത് നടന്ന ഐ.എന്‍.എല്‍ സംസ്ഥാന യോഗത്തില്‍ സംഘര്‍ഷവും തമ്മിലടിക്കും ശേഷം ഐ.എന്‍.എല്‍. (ഇന്ത്യന്‍ നാഷണല്‍ ലീഗ്) പിളര്‍ന്നെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു മന്ത്രി.
‘താന്‍ അഖിലേന്ത്യാ സെക്രട്ടറിയാണ്. അതിനാല്‍ പാര്‍ട്ടിയുടെ ദേശീയ കാര്യങ്ങളെക്കുറിച്ച് ചോദിക്കൂ. ഐ എന്‍ എല്‍ അഖിലേന്ത്യാ സംവിധാനമാണ്. സംസ്ഥാന സംവിധാനമല്ല. ഞാന്‍ പാര്‍ട്ടിയുടെ ഭാഗത്താണ്’ എന്താണ് സംഭവിച്ചതെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു’.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിവസം കൊവിഡ് ചട്ടം ലംഘിച്ച് ഹോട്ടലില്‍ നടന്ന യോഗത്തിലായിരുന്നു തമ്മിലടി നടന്നത്. പിന്നീട് കയ്യാങ്കളിയിലേക്ക് പോയ സംഭവം എറേ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ വൈകിട്ടോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് അറിയിച്ചത്.
അതേസമയം അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു. അബ്ദുള്‍ വഹാബ് വിഭാഗം പുതിയ ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളെ നിയമിച്ചു. അതേ സമയം മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്നും പരാമര്‍ശം ഉണ്ടായിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം അടുത്തയാഴ്ച നടത്താനാണ് നീക്കം.