CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews

ഇരട്ട ഗര്‍ഭസ്ഥ ശിശുക്കൾ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്.

മലപ്പുറം/ പ്രസവ വേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികിത്സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് നിര്‍ബന്ധപൂര്‍വം മടക്കി അയച്ച സാഹചര്യത്തിൽ, ഇരട്ട ഗര്‍ഭസ്ഥ ശിശുക്കൾ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്താനുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശത്തെ തുടർന്ന് ആരോഗ്യ വകുപ്പിനുണ്ടായ വീഴ്ചയെപ്പറ്റി അടിയന്തിര അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം മേധാവിക്കും മലപ്പുറം ഡിഎംഒക്കുമാണ് അന്വേഷണ ചുമതല. 15 ദിവസത്തിനകം അന്വേ ഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സർക്കാർ നിർദേശം. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ബി.മനുവാണ് ഇത് സംബന്ധിച്ചു അന്വേഷണം നടത്താനുള്ള ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

മുഹമ്മദ് ഷെരീഫ്-സഹല തസ്‌നീം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശു ക്കള്‍ സെപ്റ്റംബര്‍ 27നാണ് മരണപ്പെടുന്നത്. ദേശീയ മനുഷ്യാ വകാശ കമ്മീഷന്‍ നിയമ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.കെ ശ്രീവാ സ്തവ സംസ്ഥാന ഡി.എം.ഇക്കും ആരോഗ്യ കുടുംബക്ഷേമ പ്രിന്‍സി പ്പല്‍ സെക്രട്ടറിക്കും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യ പ്പെട്ടു രേഖാമൂലം സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന് പിറകെയാണ് സര്‍ക്കാര്‍ അടിയന്തിര അന്വേഷണത്തിന് നിര്‍ദേശം നൽകുന്നത്. പ്രസവ വേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികിത്സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് നിര്‍ബന്ധപൂര്‍വം മടക്കി അയച്ചെന്നാണ് സംഭവത്തിൽ ബന്ധുക്കൾക്കുള്ള പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button