Latest NewsNationalNews

ജമ്മു കശ്മീരിൽ പാക്ക് ഷെല്ലാക്രമണത്തിൽ ഇന്ത്യന്‍ സൈനികന് വീരമൃത്യു.

ജമ്മു കശ്മീരിലെ രജൗരിയിൽ പാക്ക് ഷെല്ലാക്രമണത്തിൽ ഇന്ത്യന്‍ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിലാണ് സൈനികന്‍ വീരമൃത്യു വരിച്ചത്. അതിര്‍ത്തിയില്‍ പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറിലും രജൌറിരിയിലെ നൗഷാറ സെക്ടറിലുമാണ് പാക് ഷെല്ലുകൾ വാർഷിച്ചത്. തിങ്കളാഴ്ച വെളുപ്പിന് 3.30ഓടെയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടങ്ങിയതെന്നാണ് ഒരു സൈനിക വക്താവ് പറഞ്ഞത്.
ജൂൺ മാസം ഈ പ്രദേശത്ത് മാത്രം പാക്ക് ആക്രമണത്തിൽ നാല് ഇന്ത്യന്‍ സൈനികരുടെ ജീവനാണ് നാടിന് നഷ്ടപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 2027 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുകയായിരുന്നു. ജമ്മു കശ്മീരിന്‍റെ അതിര്‍ത്തി മേഖലകളില്‍ ഇതിനകം ഭീകരരുമായി ഏറ്റുമുട്ടുലുണ്ടാകുന്നുണ്ട്. ഷോപ്പിയാനില്‍ 20ല്‍ അധികം ഭീകരരെ ആണ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ വധിച്ചത്. ഇതിനിടെയാണ് ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന ഇന്‍റലിജന്‍സ് വിവരം ലഭിക്കുന്നത്. അതേസമയം, ഭീകരാക്രമണ സാധ്യതയെന്ന ഇന്‍റലിജൻസ് വിവരത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ജമ്മു കശ്മീരിൽ നിന്നും ഭീകരർ ഡൽഹിയിലേക്ക് കടന്നേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഡൽഹിയുടെ അതിർത്തികളിൽ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button