മുംബൈ:അഭിനയ മികവിലും അഭിപ്രായ പ്രകടനങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദീപിക പദുകോണ്‍. താരത്തിന്റെ ഓരോ ചലനവും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് താരത്തിന്റെ വസ്ത്രങ്ങളും ചെരുപ്പുമെല്ലാം. താരം ഉപയോഗിക്കുന്ന പല സാധനങ്ങളും താരത്തിന്റെ ഫൗണ്ടേഷനായ ലിവ്, ലോഫ്, ലൗ വിലൂടെ ലേലം വയ്ക്കാറുമുണ്ട്.
അത്തരത്തില്‍ താരം ലേലത്തിന് വച്ച വസ്ത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. നടി ജിയാ ഖാന്റെ മരണാനന്തര ചടങ്ങിനു ദീപിക ധരിച്ച വസ്ത്രങ്ങളാണ് ഇത്തവണ ലേലത്തിന് വച്ചിരിക്കുന്നത്.
മരണാനന്തര ചടങ്ങുകളിലായി ദീപിക ധരിച്ച വസ്ത്രമാണ് ലേലത്തിന് വച്ചിരിക്കുന്നതെന്നതിനാല്‍ നിരവധി പേര് ദീപികയ്ക്കെതിരെ വിമര്‍ശനവുമായി സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ ഇതാദ്യമായല്ല ദീപിക മരണാനന്തര ചടങ്ങുകളില്‍ ധരിച്ച വസ്ത്രങ്ങള്‍ ലേലത്തില്‍ വയ്ക്കുന്നത്.
നടി പ്രിയങ്കാ ചോപ്രയുടെ പിതാവിന്റെ മരണത്തിന് ശേഷം സംഘടിപ്പിച്ച പ്രാര്ഥനായോഗത്തില് ധരിച്ച വസ്ത്രങ്ങളും ദീപിക ലേലത്തില്‍ വച്ചിരുന്നു. ഇത്തരത്തില്‍ നിരവധി വസ്ത്രങ്ങള്‍ ദീപിക ലേലം വയ്ക്കാറുണ്ട്. എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വസ്ത്രങ്ങള്‍ ലേലം വയ്ക്കുന്നത്.