Latest NewsNewsWorld

ലിബിയ 140 ബംഗ്ലാദേശികളെ തിരിച്ചയച്ചു

ട്രിപ്പോളി: ലിബിയയില്‍ നിന്നും 140 ബംഗ്ലാദേശികളായ കുടിയേറ്റക്കാരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രന്റ്‌സ് (ഐഒഎം) അറിയിച്ചു.

അവശരും അടിയന്തരമായി മെഡിക്കല്‍ സഹായം വേണ്ടവരുമായ ഒമ്പത് കുടിയേറ്റക്കാരടക്കമുള്ളവരെയാണ് ബെഗ്‌സായിയില്‍ നിന്നും മനുഷ്യത്വപരമായ പരിഗണനകള്‍ അടിസ്ഥാനമാക്കി തിരിച്ചയച്ചതെന്ന് ഐഒഎം അറിയിച്ചു. 2011ല്‍ ഗദ്ദാഫി ഭരണകൂടം വീണതോടെ ലിബിയയില്‍ അസ്ഥിരത കൊടികുത്തി വാഴുകയാണ്.

മാത്രമല്ല അനധികൃത കുടിയേറ്റക്കാര്‍ക്ക് യാതൊരു പരിഗണനയും ഇപ്പോള്‍ ലഭിക്കുന്നില്ല. ലിബിയന്‍ പൗരന്മാര്‍ തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുകയാണ്. അതിനാലാണ് കുടിയേറ്റക്കാര്‍ക്ക് എത്രയും പെട്ടെന്ന് മാതൃരാജ്യത്തേക്ക് മടങ്ങുവാനുള്ള അവസരമൊരുക്കാന്‍ ഐഒഎം മുന്നിട്ടിറങ്ങിയിരിക്കുന്നത്.

2015 മുതല്‍ യൂറോപ്യന്‍ യൂണിയന്റെയും ഇറ്റാലിയന്‍ മൈഗ്രേഷന്‍ ഫണ്ടിന്റെയും സഹായത്തോടെ 53000 അനധികൃത കുടിയേറ്റക്കാരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാന്‍ കഴിഞ്ഞുവെന്ന് ഐഒഎം അധികൃതര്‍ വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button