Kerala NewsLatest NewsPolitics
സത്യസന്ധനും കഠിനാധ്വാനിയുമായ നേതാവ്; വി.വി. പ്രകാശിനെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി
കോഴിക്കോട്: മലപ്പുറം ഡി.സി.സി പ്രസിഡന്റും നിലമ്ബൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.വി പ്രകാശിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. അനുശോചിച്ചു. പ്രകാശ് ജിയുടെ അകാല നിര്യാണം അങ്ങേയറ്റം ദുഃഖകരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസിന്റെ സത്യസന്ധനും കഠിനാധ്വാനിയുമായ ഒരംഗമെന്ന നിലയില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടും. ജനങ്ങള്‍ക്ക് സഹായം നല്കാന് എപ്പോഴും തയാറായിരുന്നു അദ്ദേഹം. പ്രകാശിന്റെ കുടുംബത്തോട് ഹൃദയത്തില്‍ നിന്നുള്ള അനുശോചനം രേഖപ്പെടുത്തുന്നു.
അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു.