Kerala NewsLatest NewsPoliticsUncategorized
വിജിലൻസ് റെയ്ഡ്; കെ.എം. ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടിച്ചെടുത്തു

കണ്ണൂർ: കെ.എം. ഷാജി എംഎൽഎയുടെ കണ്ണൂരിലെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അരക്കോടി രൂപ പിടിച്ചെടുത്തു. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് എംഎൽഎയുടെ വീട്ടിൽ ഇന്ന് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിലായിരുന്നു വിജിലൻസ് റെയ്ഡ്.
ഷാജിക്കെതിരെ ഞായറാഴ്ച വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് റെയ്ഡ് നടന്നത്. ഷാജിയുടെ സ്വത്ത് സമ്ബാദനത്തിൽ വരവിനേക്കാൾ 166 ശതമാനത്തിൻറെ വർധനവുണ്ടായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.