ലോകത്ത് കൊവിഡ് മൂലം18.42 ലക്ഷം പേർ മരണപെട്ടു.

ന്യൂയോർക്ക് / വേൾഡോമീറ്ററിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം ലോകത്ത് കൊവിഡ് വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 18,42,771 ആയി. കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി നാൽപത്തിയൊമ്പത് ലക്ഷം കവിഞ്ഞു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകൾ ആണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിയവർ ആറ് കോടി കടന്നിട്ടുണ്ട്. അമേരിക്ക, ഇന്ത്യ,ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,03,24,631 ആയി.രാജ്യത്ത് നിലവിൽ 2,45,754 പേരാണ് ചികിത്സയിലുള്ളത്. 1,49,471 പേർ മരണപെട്ടു. കൊവിഡ് മുക്തരുടെ എണ്ണം 99 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 96.12 ശതമാനമാനമാണ്. ആഗോളതലത്തിൽ ഏറ്റവുമധികം പേർ രോഗമുക്തി നേടിയത് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് മുന്നിൽ. യുഎസിൽ 2,08,78,168 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3.58 ലക്ഷം പേർ മരണപെട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം കവിഞ്ഞു. അമേരിക്കയിൽ വാക്സിൻ വിതരണം നടന്നുവരുകയാണ്. കഴിഞ്ഞ ദിവസം എഴുപത്തിയേഴ് ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ബ്രസീലിൽ, 1,95,742 പേർ ഇതിനകം മരണപെട്ടു. അറുപത്തിയേഴ് ലക്ഷം പേർ രോഗ ശാന്തി നേടി. ഇതിനിടെ, ലോകത്ത് ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ ഇസ്രയേലിൽ, ഒരു ദശലക്ഷത്തിലധികം പേർക്ക് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകി.