അറിഞ്ഞോ അറിയാതെയോ തോമസ് ഐസക്ക് എന്തൊക്കെയോ പുലമ്പുന്നു; മുഖ്യമന്ത്രി ഫ്യൂസ് ഊരി വിട്ടതിന്റെ ദേഷ്യം തീർക്കുകയാണ്: ചെന്നിത്തല തുറന്നടിക്കുന്നു

തിരുവനന്തപുരം: തോമസ് ഐസക്ക് അറിഞ്ഞോ അറിയാതെയോ എന്തൊക്കെയോ പുലമ്പുന്നുവെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. തോമസ് ഐസക്ക് പിണറായിയെ ഇങ്ങനെ വെട്ടിലാക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീർക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത് ചെന്നിത്തല പറഞ്ഞു.
അദാനിയുമായി ഒരു കരാറും സംസ്ഥാന സർക്കാരോ വൈദ്യുതി ബോർഡോ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഉറപ്പിച്ചു പറയുകയും രേഖകളുണ്ടെങ്കിൽ ഹാജരാക്കാൻ വെല്ലുവിളിക്കുകയും ചെയ്യുന്നതിനിടയിൽ അദാനിയുമായി കെ.എസ്.ഇ.ബി. നടത്തിയ ഇടപാടിന്റെ മുഴുവൻ വിശാംശങ്ങളും വെളിപ്പെടുത്തുകയാണ് തോമസ് ഐസക്ക് ചെയ്തരിക്കുന്നത്.
എന്നിട്ട് ഒന്നും അറിയാത്തതുപോലെ ഇതിലെന്താ കുഴപ്പമെന്നും ചോദിക്കുന്നു. കുഴപ്പമൊന്നുമില്ലെങ്കിൽ പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറയുമ്പോൾ കരാറിന്റെ വിശദാംശങ്ങൾ മുഴുവൻ നൽകിയിട്ട് ഇതിലെന്താ കുഴപ്പമെന്ന് ധനമന്ത്രി ചോദിക്കുന്നതെന്തിന്?
പിണറായിയോടുള്ള വിരോധം തന്റെ ചുമലിൽ ചാരി തീർക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് 5000 കോടിരൂപ മിച്ചം വച്ചിട്ടാണ് ധനകാര്യമന്ത്രി സ്ഥാനത്ത് നിന്ന് തോമസ് ഐസക്ക് പറഞ്ഞതിന്റെ പൊള്ളത്തരം തുറന്നു കാട്ടിയിരുന്നതും തോമസ് ഐസക്കിന് അത്ര രസിച്ചിട്ടില്ല എന്ന് തോന്നുന്നുവെന്ന് ചെന്നിത്തല കളിയാക്കി.