CinemaKerala NewsLatest NewsLaw,Movie
നയന്‍താരയുടെ വിവാഹം ദിവസം എപ്പോഴാണ്? ചോദ്യവുമായി ആരാധകര്‍
ചെന്നൈ: നായകന് പകരം നായിക പ്രാധാന്യ സിനിമകളും സൂപ്പര്‍ ഹിറ്റാകുമെന്ന് ഒരു തലമുറയെ പഠിപ്പിച്ച താരമാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെ കടന്നു വന്ന് ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം.
താരത്തിന്റെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നവരാണ് പലരും. അത്തരത്തില്‍ താരം തന്നെ പറഞ്ഞ ഒരു വാചകം ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. ഒരു ഇന്റര്‍വ്യൂയില്‍ ഇത് വന്ത് എന്‍ഗേജ്‌മെന്റ് റിങ് എന്ന് നയന്‍താര പറയുന്നത് ആരാധകരുടെ മനസ്സില്‍ പതിച്ചിരിക്കുകയാണ്.
നിരവധി വിവാദങ്ങളില്‍ താരം പെട്ടിടുണ്ടെങ്കിലും ഇപ്പോള്‍ താരം തമിഴ് സിനിമ സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാണ്.
ഇരുവരുടെയും വിവാഹം എന്നാണെന്ന ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമാണിതെന്നാണ് സമൂഹമാധ്യമങ്ങള്‍ വഴി ആരാധകര്‍ പറയുന്നത്.