കൊച്ചി മ്യൂസിക് ഫൗണ്ടേഷനും കരുണയും പിന്നെ പി.രാജീവും?

കളമശ്ശേരി: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും പ്രതീക്ഷ കൈവിടാതെ ഒറ്റകെട്ടായി ഉയര്‍ന്നു വന്നതാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഈ ദുരന്തത്തെ പോലും വന്യ ലാഭത്തിനു വേണ്ടി വില്‍പ്പന ചരക്കാക്കിയവരും ഉണ്ട് നമ്മുടെ ഈ സമൂഹത്തില്‍. അത്തരക്കാര്‍ എന്നും നന്മമരത്തിന്റെ മുഖംമൂടി അണിഞ്ഞു നടക്കുന്നവരാണെന്നു കാലം തെളിയിച്ച സത്യം. ഇടതു സഹയാത്രികരായി നടക്കുന്ന സിനിമ മേഖലയിലെ സ്വയം പ്രഖാപിത നന്മ മരങ്ങളുണ്ട് നമ്മുടെ സമൂഹത്തതില്‍. ഇടതു സര്‍ക്കാരിനെ ഏതു വിധേനയും പ്രകീര്‍ത്തിച്ചു സ്വന്തം ലാഭം മാത്രം ലക്ഷ്യമാക്കുന്നവര്‍ സത്യത്തില്‍ നാടിനു തന്നെ വിപത്താണ്.
വിപ്ലവകരമായ മാറ്റം എന്ന് പറഞ്ഞു നടന്ന ഒരു ലളിതമായ വിവാഹമായിരുന്നു സംവിധായകന്‍ ആഷിഖ് അബുവിന്റെയും നടി റിമ കല്ലിങ്കലിന്റെതും. ആര്‍ഭാടത്തില്‍ വിശ്വസിക്കാത്തവരായതു കൊണ്ട് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ മുഘ്യ കാര്‍മികത്വം പി.രാജീവിന് തന്നെയായിരുന്നു. കോളേജ് പഠന കാലത്തുള്ള സൗഹൃദത്ത വേറെ ഒരു രീതിയിലും ചിത്രീകരിക്കേണ്ട കാര്യവും അന്നുണ്ടായിരുന്നില്ല. എന്നാല്‍ ഒരു പി ആര്‍ വര്‍ക്കിന്റെ തുടക്കം മാത്രമാണതെന്നു അറിയാന്‍ കുറച്ചു വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്ന് മാത്രം.
2019 പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് കാലത്തു പാര്‍ട്ടിയില്‍ നിന്നു പോലും ലഭിക്കാത്ത സപ്പോര്‍ട്ട് ആണ് ആഷിഖ് അബു നയിക്കുന്ന ഒരു പറ്റം സിനിമ പ്രവര്‍ത്തകരില്‍ നിന്നും പി.രാജീവിന് ലഭിച്ചത്. വിവിധ വീഡിയോ,സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ എന്നിങ്ങനെ എല്ലാ മേഖലയിലും പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോയി. പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ എതിരാളിക്ക് മുമ്പത്തേക്കാള്‍ എത്രയോ അധികം ഭൂരിപക്ഷം.
ഇതിന്റെ ക്ഷീണം തീര്‍ക്കാനെന്നോണമാണ് പ്രളയത്തിലൂടെ നഷ്ടപെട്ടത് വീണ്ടെടുക്കാന്‍ ഫണ്ട് റൈസിങ് എന്ന ആശയം മുന്നില്‍ വെച്ച് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ എന്ന മ്യൂസിക് ഷോ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
ഈ പരിപാടിയുമായി സഹകരിക്കുന്ന ആരും തന്നെ പ്രതിഫലം വാങ്ങിക്കുകയില്ല എന്നും ലാഭം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് ആദ്യം തന്നെ പ്രസ് മീറ്റിലൂടെ അറിയിച്ചു. അതിനാല്‍ തന്നെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സൗജന്യ വേദിയായി മാറുകയും ചെയ്തു. ഇവന്റ് മാനേജ്മന്റ് നടത്താന്‍ impresariyo തന്നെ രംഗത്ത് വരുക കൂടി ചെയ്തതോടെ പരിപാടി മഹാ വിജമാകുമെന്നു പറയപ്പെട്ടു. എല്ലാം കഴിഞ്ഞു മാസങ്ങള്‍ക്കു ശേഷം ചില ഫേസ്ബുക് പോസ്റ്റുകളിലൂടെയാണ് കരുണ എന്ന ഈ ഷോ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നു എന്തിനായിരുന്നു എന്ന ചോദ്യങ്ങള്‍ ഉയരുന്നത്.
പരിപാടിക്ക് ശേഷം സംവിധായകന്‍ പറയുന്നു, ഷോ പരാജയം ആയിരുന്നു, ടിക്കറ്റ് വിറ്റ കാശ് കൊണ്ട് എവെന്റ്‌റ് മാനേജ്മന്റ് കമ്പനിക്ക് പോലും കൊടുക്കാന്‍ തികയില്ല. വാടക ഇല്ലാതെ വേദിയും പ്രതിഫലം പറ്റാതെ ആര്‍ട്ടിസ്റ്റുകളെയും ലഭച്ചിട്ടും ലാഭം പോയിട്ട് നഷ്ടം നികത്താന്‍ പോലും സാധിച്ചില്ല എന്ന് പറയുന്നത് സത്യമോ അതോ മിഥ്യയോ? ഇതെല്ലാം നടക്കുമ്പോളും തികഞ്ഞ ശാന്ത സ്വഭാവത്തോടെ മൗനം കൈവിടാതെ ഒരാളുണ്ടായിരുന്നു, പി.രാജീവ്. ഒരു അഴിമതി തന്റെ സുഹൃത്ത് നടത്തുന്നത് കണ്ടില്ലെന്നു നടിക്കുന്നതാണോ അതോ മുന്നില്‍ നടന്ന അഴിമതി മനസ്സിലാക്കാനുള്ള കഴിവ് പോലും ഇല്ലാതെ പോയതാണോ എന്ന സംശയം മാത്രം ബാക്കി