Uncategorized

ദാദ വഴങ്ങി; സൗരവ്‌ ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു

മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. വമ്ബന്‍ ബജറ്റില്‍ ഹിന്ദിയിലാണ് ചിത്രം ഒരുങ്ങുന്നത്. തന്റെ ജീവിതം സിനിമയാക്കാന്‍ സമ്മതം മൂളിയിട്ടുണ്ടെന്ന് സൗരവ് ഗാംഗുലി തന്നെയാണ് ന്യൂസ്18 നോട് അറിയിച്ചത്. എന്നാല്‍ ആരായിരിക്കും സിനിമ സംവിധാനം ചെയ്യുക എന്ന കാര്യം ഇപ്പോള്‍ പറയുക സാധ്യമല്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ”ശരിയാണ് എന്റെ ജീവിതം പറയുന്ന സിനിമ എടുക്കുന്നതിന് സമ്മതമാണെന്ന് ഞാന്‍ അറിയിച്ചിട്ടുണ്ട്. ഹിന്ദിയിലായിരിക്കും സിനിമ പുറത്തിറങ്ങുക. ഈ ഘട്ടത്തില്‍ സംവിധായകന്‍ ആരാണെന്ന് പറയുക സാധ്യമല്ല. സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശരിയാകാന്‍ കുറച്ച്‌ ദിവസങ്ങള്‍ കൂടി എടുക്കും,” സൗരവ് ഗാംഗുലി വിശദീകരിച്ചു. വലിയ ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ കീഴില്‍ 200 മുതല്‍ 250 കോടി വരെ ചെലവിലാണ് ചിത്രം തയ്യാറാവുക എന്നും സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ധാരാളം പുരഗോമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ തയ്യാറായി കഴിഞ്ഞെന്നും നിര്‍മ്മാണ കമ്ബനി ഗാംഗുലിയുമായി ഇതിനോടകം തന്നെ പല തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുമാണ് വിവരം.

ഗാംഗുലിയുടെ ജീവിതവുമായി ബന്ധപ്പെട്ട സിനിമ വരുമെന്ന് എതാണ്ട് ഉറപ്പായി കഴിഞ്ഞതോടെ ഗാംഗുലിയുടെ കഥാപാത്രത്തെ ആരായിരിക്കും അവതരിപ്പിക്കുക എന്ന ആകാംശയും ഉയര്‍ന്നു കഴിഞ്ഞു. നായകന്‍ ആരായിരിക്കും എന്ന കാര്യം ഏതാണ്ട് തീരുമാനത്തിലെത്തി എന്നാണ് റിപ്പോര്‍ട്ട്. രണ്‍ബീര്‍ കപൂറിന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. ഗാംഗുലി തന്നെ രണ്‍ബീറിന്റെ പേര് നിര്‍ദേശിച്ചതായാണ് വിവരം. എന്നാല്‍ മറ്റ് രണ്ട് താരങ്ങള്‍ കൂടി പരിഗണനയില്‍ ഉണ്ടെന്നാണ് അറിയുന്നത്. ബിസിസിഐ പ്രസിഡന്റ് ആകുന്നത് വരെയുള്ള ഗാംഗുലിയുടെ ജീവിതമായിരിക്കും സിനിമയുടെ പ്രമേയം.

സിനിമ എന്ന് പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. എംഎസ് ധോണിയുടെ ജീവിതം പറഞ്ഞ സിനിമ വലിയ വിജയമായിരുന്നു. സച്ചിനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി സിനമയും പുറത്തിറങ്ങിയിരുന്നു. ഇന്ത്യയുടെ 1983 ലെ ലോകകപ്പ് വിജയത്തെ കുറിച്ചുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് കപില്‍ ദേവായി വേഷമിടുന്നത്. വനിതാ ക്രിക്കറ്റ് താരങ്ങളായ മിഥാലി രാജ്, ജുലന്‍ ഗോസ്വാമി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളും തയ്യാറാകുന്നുണ്ട്. ഈ കൂട്ടത്തിലേക്കാണ് ഗാംഗുലിയുടെ സിനിമയും എത്തുന്നത്.

ഗാംഗുലിയുടെ ജീവിതം പറയുന്ന ചിത്രം സിനിമയാകും എന്നത് സബന്ധിച്ച ധാരാളം റിപ്പോര്‍ട്ടുകള്‍ മുമ്ബ് മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഇക്കാര്യം താരം സ്ഥിരീകരിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷവും ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു എന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഹൃതിക്ക് റോഷനാണ് ഗാംഗുലിയായി എത്തുക എന്നാണ് ഇതില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഗാംഗുലിയോ ഹൃതിക്ക് റോഷനോ ഇതു സബന്ധിച്ച്‌ യാതൊരു കാര്യങ്ങളും വ്യക്തമാക്കിയിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button