ലോകത്ത് മഹാമാരി ബാധിതരുടെ എണ്ണം 9.2 കോ​ടി​കവിഞ്ഞു.
NewsNationalWorldHealthObituary

ലോകത്ത് മഹാമാരി ബാധിതരുടെ എണ്ണം 9.2 കോ​ടി​കവിഞ്ഞു.

വാ​ഷിം​ഗ്ട​ൺ ഡി​സി/ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9.2 കോ​ടി​കവിഞ്ഞു. ഇ​തു​വ​രെ 92,506,062 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കുകൾ പറയുന്നത്. 1,981,346 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​. 66,122,856 പേ​ർ രോ​ഗ​മു​ക്തി നേടി. വോ​ൾ​ഡോ മീ​റ്റ​റും ജോ​ൺ​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും ചേ​ർ​ന്ന് പു​റ​ത്തു​വി​ട്ട​ ക​ണ​ക്കുകളാണ് ഇക്കാര്യം പറയുന്നത്.

ആ​ഗോ​ള​വ്യാ​പ​ക​മാ​യി ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 505,700 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 12,266 പേ​ർ മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു. 24,401,860 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യിൽ കഴിയുന്നത്. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ, തു​ർ​ക്കി, ഇ​റ്റ​ലി, സ്പെ​യി​ൻ, ജ​ർ​മ​നി, കൊ​ളം​ബി​യ, അ​ർ​ജ​ന്‍റീ​ന, മെ​ക്സി​സ്കോ, പോ​ള​ണ്ട്, ഇ​റാ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഉ​ക്രെ​യി​ൻ, പെ​റു, നെ​ത​ർ​ല​ൻ​ഡ്സ്, ഇ​ന്തോ​നീ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ 20 സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഇ​തി​ൽ 18 രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10 ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ്. നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രി​ൽ 110,651 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാണ് കണക്കുകൾ പറയുന്നത്.

Related Articles

Post Your Comments

Back to top button