ഡി.സി.സി. അധ്യക്ഷന്മാരെ ഉടന്‍ തെരഞ്ഞെടുക്കും; സാധ്യതാപട്ടിക കൈമാറി
ന്യൂഡല്‍ഹി: ഡി.സി.സി. അധ്യക്ഷന്മാരെ തിരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചര്‍ച്ചയ്ക്കൊടുവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഹൈക്കമാന്‍ഡിന് സാധ്യതാപട്ടിക കൈമാറി.
ഓരോ ജില്ലയിലുമായി മൂന്നു പേരെ വരെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി. സിദ്ദിഖ്, ടി.വി. തോമസ് എന്നിവര്‍ ചേര്‍ന്ന് അന്തിമ ചര്‍ച്ച നടത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റതോ, പ്രായപരിധിയോ നോക്കിയോ ആളെ തെരഞ്ഞെടുക്കരുതെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. ഇതിന് പിന്നാലയാണ് ഹൈക്കമാന്‍ഡിന് സാധ്യത പട്ടിക നല്‍കിയത്.
കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായാ പി ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ധിഖ്, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവര്‍ ചേര്‍ന്ന് രാഹുല്‍ഗാന്ധിക്കാണ് പട്ടിക കൈമാറിയത്. സൂചന പട്ടിക തയ്യാറാക്കിയതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും ഈ മാസം തന്നെ ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം നടത്തുമെന്നും കെ സുധാകരന് പറഞ്ഞു.