CovidKerala NewsLatest News
പതഞ്ജലി ഡയറി മേധാവി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി∙ പതഞ്ജലി ആയുര്‍വേദിന്റെ ഡയറി ബിസിനസ് മേധാവി സുനില്‍ ബന്‍സാല്‍ കോവിഡ് ബാധിച്ചു മരിച്ചു. അലോപ്പതി ചികില്‍സയ്‌ക്കെതിരായ രാംദേവിന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു മരണം.
ബന്‍സാലിന്റെ ചികിത്സയും വിവാദമായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ രാജസ്ഥാന്‍ ആരോഗ്യവകുപ്പില്‍ മുതിര്‍ന്ന ജീവനക്കാരിയാണെന്നും അവരുടെ നേതൃത്വത്തിലാണ് ബല്‍സാലിന്റെ ചികില്‍സ നടന്നതെന്നും പതഞ്ജലി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഡയറി സയന്‍സില്‍ സ്‌പെഷലൈസ് ചെയ്ത ബന്‍സാല്‍ 2018ലാണ് പതഞ്ജലിയുടെ ഡയറി ബിസിനസില്‍ ചേരുന്നത്.
അതെ സമയം, ബന്‍സാലിന്റെ അലോപ്പതി ചികില്‍സയില്‍ പതഞ്ജലിക്ക് പങ്കില്ലെന്നും . അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അറിയാന്‍ നിരന്തരം ഭാര്യയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പതഞ്ജലിയുടെ കുറിപ്പില്‍ പറയുന്നു.