നടൻ വിഷ്ണു വിശാൽ വിവാഹിതൻ ആകുന്നു; വധു ജ്വാല ഗുട്ട

നടൻ വിഷ്‍ണു വിശാലും ബാഡ്‍മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരാകുന്നു. 22നാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്. വിഷ്‍ണു വിശാൽ തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്. കുറച്ചുകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും ബന്ധം വിവാഹത്തിലേക്ക് എത്തുന്നത്. വിവാഹക്ഷണക്കത്തും വിഷ്‍ണു വിശാൽ ഷെയർ ചെയ്‍തിട്ടുണ്ട്. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.
രണ്ട് വർഷമായി ഇരുവരും പ്രണയത്തിലാണ്. ജ്വാലയുടെ ജന്മദിനത്തിലായിരുന്നു, വിവാഹിതരാകാൻ ഇരുവരും തീരുമാനമെടുത്തിരുന്നു. എല്ലാവരുടെയും പിന്തുണയും സ്‍നേഹവും വേണമെന്ന് വിഷ്‍ണു വിശാൽ പറയുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഒട്ടേറെ പേരാണ് വിഷ്‍ണു വിശാലിനും ജ്വാല ഗുട്ടയ്‍ക്കും ആശംസകൾ നേരുന്നത്.
ആദ്യ വിവാഹമോചനം നേടിയതിന് ശേഷമാണ് വിഷ്‍ണു വിശാൽ ജ്വാല ഗുട്ടയെ വിവാഹം കഴിക്കുന്നത്.