Editor's ChoiceKerala NewsLocal NewsNewsPolitics

കേരളത്തിൽ ജനതാദള്‍ എസ് പിളര്‍ന്നു, മാത്യു.ടി.തോമസിനെതിരെ 300 കോടി രൂപയുടെ അഴിമതി സമഗ്രാന്വേഷണം വേണം.

തിരുവനന്തപുരം/ കേരളത്തിൽ ജനതാദള്‍ എസ് പിളര്‍ന്നു. പുതിയ സംസ്ഥാന സമിതി മൂന്നുദിവസത്തിനകം രൂപീകരിക്കും. തിരുവനന്തപുരത്ത് നടന്ന വിമതരുടെ യോഗം ആണ് ഇക്കാര്യം തീരുമാനിച്ചത്. മാത്യു ടി തോമസിനേയും കെ.കൃഷ്ണന്‍കുട്ടിയേയും എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെടും. ദേവഗൗഡയെ ദേശീയ അധ്യക്ഷസ്ഥാനത്തുനിന്നും മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടുണ്ട്. ദേശീയ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്ന് ദേശീയ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടും. സി.കെ.നാണുവിന്റെ ചിത്രമുളള ഫ്ളക്സിനു മുന്നില്‍ സെക്രട്ടറി ജനറലായിരുന്ന ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലാ യിരുന്നു വിമതയോഗം നടന്നത്. സംസ്ഥാന ഘടകം പിരിച്ചുവിട്ട ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയുടെ നടപടി റദ്ദ് ചെയ്യുന്നുവെന്ന പ്രമേയം യോഗം പാസാക്കുകയുണ്ടായി. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ദേശീയ അധ്യക്ഷന്റെ നടപടി ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് ജോര്‍ജ് തോമസ് പറയുകയുണ്ടായി.

ദേവഗൗഡ ബിജെപിയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ്. മാത്യു.ടി.തോമസിനെതിരെ 300 കോടി രൂപയുടെ അഴിമതി ആരോപിച്ച് കെ.കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ വാര്‍ത്ത നല്‍കിയതിനു പിന്നാലെ നടന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ അപകടമരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. സികെ നാണു യോഗത്തില്‍ പങ്കെടുക്കാതിരുന്നത് നിയമപരമായ പരിമിതികള്‍ ഉള്ളതുകൊണ്ടാണെന്നും ജോര്‍ജ് തോമസ് വിശദീകരിക്കുകയുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button