ടിക് ടോക് നിരോധനം പുനഃപരിശോധിക്കണം- ഹൈകോടതി
ഇസ്ലാമബാദ്: ടിക് ടോക് നിരോധനം പുനഃപരിശോധിക്കണമെന്ന് കോടതി. പാകിസ്താനിലെ ടിക് ടോക് നിരോധനം പുനഃപരിശോധിക്കണമെന്ന് ഇസ്ലാമാബാദ് ഹൈകോടതി പാക് ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട്് ആവശ്യപ്പെട്ടു.
സാധാരണക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു സാധ്യതയാണ് ടിക് ടോക് എന്ന്് ജഡ്ജി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് ആഗസ്റ്റ് 23നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ടിക് ടോക് നിരോധനം ന്യായീകരിക്കുന്നതില്‍ പാക് ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പരാജയപ്പെട്ടുവെന്ന് ചീഫ് ജസ്റ്റിസ് അതാര്‍ മിനാല്ലാഹ് നിരീക്ഷിച്ചു.
ടിക് ടോക് ആദ്യമായി 2020 ഒക്‌ടോബറിലാണ് നിരോധിച്ചത്. സഭ്യമല്ലാത്ത ഉള്ളടക്കത്തിന്റെ പേരിലാണ് പാകിസ്താന്‍ ടിക് ടോക് നിരോധിച്ചത്. എന്നാല്‍ 10 ദിവസത്തിന് ശേഷം നിരോധനം നീക്കി. 60 ലക്ഷത്തോളം വിഡീയോകളും ടിക്‌ടോക് നീക്കിയിരുന്നു. സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരമാണ് വീഡിയോകള്‍ നീക്കം ചെയ്തത്.