പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ജൂലായ് 19 മുതല്‍ ഓഗസ്റ്റ് 13 വരെ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ജൂലായ് 19 മുതല്‍ ഓഗസ്റ്റ് 13 വരെ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എംപിമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കൂ. ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമില്ലെന്നും, എന്നാല്‍ വാക്സിന്‍ എടുക്കാത്തവര്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്നും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ എംപിമാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കൂ. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ ഇരുസഭകളും ചേരുമെന്ന് ലോക്സഭാ സ്പീക്കര്‍ അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് ബജറ്റ് സമ്മേളനവും അതിനുമുമ്പുള്ള രണ്ട് സമ്മേളനങ്ങളും വെട്ടി കുറച്ചിരുന്നു.
ഇരുസഭകളിലേയും ഭൂരിഭാഗം എംപിമാരും നിലവില്‍ വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്. 232-ല്‍ 218 രാജ്യസഭാംഗങ്ങളും 540-ല്‍ 444 ലോക്സഭാംഗങ്ങളും വാക്സിന്റെ ഇരുഡോസും എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് ബാധിച്ചതിനാല്‍ ചില എംപിമാര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം സെപ്റ്റംബര്‍ 14 നായിരുന്നു ചേര്‍ന്നത്.