രാജി വയ്ക്കുന്നില്ലെങ്കില്‍ ശിവന്‍കുട്ടി സ്പീക്കറുടെ മേശപ്പുറത്ത് തന്നെ നില്‍ക്കണമെന്ന് പി.സി.തോമസ്.
എറണാകുളം:വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ കേരള കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്‍മാനും, മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ് രംഗത്ത് . ശിവന്‍കുട്ടി ഉള്‍പ്പെടെ കെ എം മാണിക്കെതിരെ ശക്തമായ നീക്കം നടത്തിയ ആറു സി.പി.എം. എംഎല്‍എ മാര്‍ക്കെതിരെ കേസെടുത്തതിനെതിരെയുള്ള കേരള സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി വിധി പറഞ്ഞിട്ടും, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവയ്കുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍, ഇനിയുള്ള നിയമ സഭാ കാലഘട്ടത്തില്‍ അദ്ദേഹം ‘സ്പീക്കറുടെ മേശപ്പുറത്തു’ തന്നെ നില്‍ക്കണം എന്ന്, കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും, മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്
.
വിദ്യാഭ്യാസ മന്ത്രി കൂടിയായ അദ്ദേഹം നായകത്വം നല്‍കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ,ഈ ‘മാതൃകാപരമായ പ്രതിഷേധം പ്രകടനം’ എന്നും കാണാന്‍ പറ്റുന്ന സാഹചര്യമുണ്ടാക്കണം. അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം, മഹനായ ഈ മന്ത്രി എല്ലാദിവസവും സ്പീക്കറുടെ മേശയുടെ മുകളില്‍ കയറി നില്‍ക്കുന്നത് കാണാന്‍ പറ്റുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ചെയ്ത നല്ല പ്രവര്‍ത്തി ആയതുകൊണ്ടാണല്ലോ അതു ശരിയാണെന്നു കോടതിയില്‍ തെളിയിക്കുമെന്ന് മന്ത്രി പറയുന്നത്.കെ എം മാണിക്ക് അദ്ദേഹത്തിന്റെ ജീവിതത്തിലേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു ശിവന്‍കുട്ടിയുടെയും, മറ്റ് അഞ്ച് സി.പി.എം. എംഎല്‍എമാരുടെയും കയ്യാങ്കളി. അദ്ദേഹത്തെ നേരിട്ട് ആക്രമിക്കാനും അവര്‍ ശ്രമിച്ചിരുന്നു. സുപ്രീം കോടതി വിധിയില്‍ ഏറ്റവും സന്തോഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിചാരണ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും, അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു.കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.