ചെന്നൈ: ചെന്നൈ നാമക്കലില്‍ യുവാവ് വീട്ടില്‍ തൂങ്ങി മരിച്ചു. നാമക്കല്‍ സ്വദേശി ശക്തിവേലിനെ(30)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനെതിരെ ഇയാളും ഭാര്യ വിനോദിനിയും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നു.
അത്തരത്തില്‍ കഴിഞ്ഞ ദിവസം ഭാര്യയുമായി ശക്തിവേല്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വിഷമത്തിലാണ് ശക്തിവേല്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം.