Kerala NewsLatest News
ഇന്ന് ശ്രീനാരായണഗുരു ജയന്തി, ആഘോഷങ്ങള്‍ ഒഴിവാക്കി
തിരുവനന്തപുരം: ഇന്ന് ശ്രീനാരായണഗുരു ജയന്തി. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാര്‍ഷിക ദിനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണ വിപുലമായ ആഘോഷങ്ങള്‍ സംസ്ഥാനത്ത് ഒഴിവാക്കിയിട്ടുണ്ട്. ശ്രീ നാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയര്‍ത്തും. ചെമ്പഴന്തി ഗുരുകുലത്തില്‍ രാവിലെ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പതിവ് പ്രാര്‍ത്ഥനകളും പൂജകളും വര്‍ക്കല ശിവഗിരിയില്‍ രാവിലെ നടക്കും.