CinemaLatest NewsMovieNewsUncategorized

ഓസ്‌കാർ നോമിനേഷന് പിന്നാലെ ഗോൾഡൻ റീൽ പുരസ്‌കാരങ്ങളുടെ പട്ടികയിലും ഇടം നേടി ജല്ലിക്കെട്ട്

ഓസ്‌കാർ നോമിനേഷന് പിന്നാലെ ഗോൾഡൻ റീൽ പുരസ്‌കാരങ്ങളുടെ നാമനിർദേശ പട്ടികയിലും ഇടം നേടി ജല്ലിക്കെട്ട്. അറുപത്തിയെട്ടാമത് ഗോൾഡൻ റീൽ പുരസ്‌കാരങ്ങളുടെ നാമനിർദേശ പട്ടികയിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ജല്ലിക്കെട്ട് ഇടം നേടിയത്. മികച്ച ഫോറിൻ ഫിലിം സൗണ്ട് എഡിറ്റിങ്ങ് മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.

ജല്ലിക്കെട്ട് ഗോൾഡൻ റീലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം അറിയിച്ച് ചിത്രത്തിന്റെ സൗണ്ട് എഡിറ്റർ രംഗനാഥ് രവി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം ആരാധകരെ ഇക്കാര്യം അറിയിച്ചത്. നേരത്തെ ഓസ്‌കാർ പട്ടികയിലേക്കുള്ള ഇന്ത്യയുടെ നാമനിർദേശമായും ജല്ലിക്കെട്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ അവസാന സ്‌ക്രീനിങ്ങിൽ ചിത്രം പുറത്താക്കപ്പെടുകയായിരുന്നു. 2019ൽ പുറത്തിറങ്ങിയ ജല്ലിക്കെട്ട് വലിയ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശംസകളും നേടിയ ചിത്രമാണ്.

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് എസ് ഹരീഷാണ്. ആന്റണി വർഗ്ഗീസ് ചെമ്പൻ വിനോദ്, സാബുമോൻ അബദു സമദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. 2019ലെ ടൊറണ്ടോ ഇന്റർനാഷ്ണൽ ഫിലിം ഫെസറ്റിവൽ, ബുസാൻ ഇന്റർനാഷ്ണൽ ഫിലിം ഫെസറ്റിവൽ എന്നിവടിങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

50-ാമത് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലിജോ ജോസ് പല്ലിശ്ശേരിക്ക് ചിത്രം നേടിക്കൊടുത്തിരുന്നു. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലിജോ ജോസ് പല്ലിശ്ശേരിക്ക് ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button