സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് സനൂപിന്റെ മരണത്തിന് കാരണം കെ. സുരേന്ദ്രന്

തിരുവനന്തപുരം: പി.യു. സനൂപിനെ കുത്തികൊലപ്പെടുത്തിയത് സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്നാണെന്ന് വ്യക്തമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്
കൊലയാളികളിലൊരാള്‍ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനാണ്. അര്‍ദ്ധരാത്രിയില്‍ സ്വന്തം വീടിന് ഏഴുകിലോമീറ്റര്‍ അകലെയാണ് കൊല നടന്നത്. വസ്തുത മറച്ചുവയ്ക്കാനാണ് സിപിഎം സെക്രട്ടറി കോടിയേരിയും മന്ത്രി മൊയ്തീനും കുറ്റം സംഘപരിവാറിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത്.കുറ്റം ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടിക്കാണ് സര്‍ക്കാര്‍ തയാറാവേണ്ടത്. ഈ വിഷയത്തില്‍ കള്ളപ്രചാരണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. വിപിന്‍, ജിത്തു, അഭിജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊലയാളികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച കാര്‍ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.