നിശാപാര്‍ട്ടിക്ക് ലഹരി മരുന്ന് നൽകിയത് ബാംഗ്ലുവിൽ ഉള്ള നൈജീരിയക്കാർ.

ഇടുക്കി / വാഗമണ്ണിലെ വിവാദമായ ലഹരിമരുന്ന് സൽക്കാരം നടത്തിയ നിശാപാര്‍ട്ടി കേസില്‍ രണ്ട് നൈജീരിയന്‍ സ്വദേശികളെ കൂടി പ്രതി ചേർത്തു. നിശാ പാര്‍ട്ടിക്ക് ആവശ്യമായ ലഹരി മരുന്ന് വിതരണം ചെയ്തത് ഈ രണ്ടുപേരെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. നിശാപാര്‍ട്ടിക്ക് ലഹരി മരുന്നുകള്‍ ലഭിച്ചത് നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണെന്ന് പിടിയിലായ പ്രതികള്‍ മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നത്.
നൈജീരിയന്‍ സ്വദേശികളില്‍ ഇപ്പോൾ ബാംഗ്ലൂരില്‍ ഉണ്ടെന്നാണ് വിവരം. ഇവരെ പിടികൂടാനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. മയക്ക് മരുന്ന് വിതരണക്കാർ കൂടി പ്രതികളായതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി ഉയര്‍ന്നിട്ടുണ്ട്.
തൊടുപുഴ സ്വദേശിയായ കേസിലെ ഒന്നാംപ്രതി അജ്മലിന്‍റെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് കൊണ്ടു വരുന്നത്. നൈജീരിയന്‍ സ്വദേശികളില്‍ നിന്നാണ് അജ്മലിന് മയക്ക് മരുന്ന് ലഭിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരിമരുന്നിന്‍റെ ഉറവിടം ബെംഗളൂരുവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.