ഗംഗാ നദീതീരത്ത് യോഗി ആദിത്യനാഥിന്റെ മരണാനന്തര പൂജ നടത്തി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ വച്ച് മരണാനന്തര പൂജ നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതു. ചൊവ്വാഴ്ച ഗംഗാ നദീതീരത്ത് വച്ചാണ് ഹിന്ദു ആചാര പ്രകാരമുള്ള മരണാനന്തര പൂജകള്‍ യുവാവ് നടത്തിയത്.
ബ്രിജേഷ് യാദവ് എന്ന യുവാവിനെതിരെ പരാതി ലഭിക്കുകയായിരുന്നു എന്ന് ബാലിയ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് സഞ്ജയ് യാദവ് അറിയിച്ചു.
രേവതി പൊലീസ് സ്റ്റേഷന് കീഴിലുള്ള ദല്‍ചപ്ര ഗ്രാമത്തിലെ സുധാകര്‍ മിശ്രയടക്കം അഞ്ച് ബ്രാഹ്മണരാണ് യുവാവിനെതിരെ പരാതി നല്‍കിയത്. ഗംഗാ നദിയിലെ പരുഖിയ ഘട്ടില്‍ വച്ച് തങ്ങളെകൊണ്ട് തെറ്റിദ്ധരിപ്പിച്ച് പൂജ ചെയ്യിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
ഗംഗാ പൂജ നടത്താനാണെന്ന് പുരോഹിതരെ തെറ്റിദ്ധരിപ്പിക്കുകയും തുടര്‍ന്ന് ആദിത്യനാഥിന്റെ ഫോട്ടോ വച്ച് മരണാനന്തര പൂജ നടത്തുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ക്രമസമാധാന ലംഘനത്തിനാണ് യുവാവിനെതിരെ കേസേടുത്തിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.