ഭാര്യ ഒരാളുടെ ജംഗമ സ്വത്തോ സ്വകാര്യ വസ്‌തുവോ അല്ലെന്ന് ഹൈക്കോടതി, ചായ ഉണ്ടാക്കാത്തതിനാല്‍ ചുറ്റിക കൊണ്ടടിച്ചു കൊന്ന കേസില്‍ വിധി

2013ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ചായ ഉണ്ടാക്കാതെ പുറത്തുപോയ ഭാര്യയെ സന്തോഷ് അക്തര്‍ എന്നയാള്‍ ചുറ്റിക കൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ഇയാള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ചായയുണ്ടാക്കാന്‍ വിസമ്മതിച്ച ഭാര്യ പ്രകോപിപ്പിച്ചതുകൊണ്ടാണ് അക്തര്‍ അടിച്ചത് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതു നിലനില്‍ക്കില്ലെന്നും മകളുടെ മൊഴിയടക്കമുളള തെളിവുകള്‍ അക്തറിനെതിരെ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ചായയുണ്ടാക്കി നല്‍കിയില്ല എന്നത് ഭാര്യയെ തല്ലുന്നതിനുളള പ്രകോപനമായി അംഗീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ ഒരാളുടെ ജംഗമ സ്വത്തോ സ്വകാര്യ വസ്‌തുവോ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊലപാതക കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭര്‍ത്താവിന്റെ ശിക്ഷ ശരിവച്ചുകൊണ്ട് നടത്തിയ വിധി പ്രസ്‌താവത്തിലാണ് കോടതി പരാമര്‍ശം.
വിവാഹം സമത്വത്തില്‍ അധിഷ്‌ഠിതമായ പങ്കാളിത്തമാണെന്ന് ജസ്റ്റിസ് രേവതി മോഹിത് ദേര വിധിന്യായത്തില്‍ പറഞ്ഞു. ഭാര്യ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുളള സ്വത്ത് ആണെന്ന പുരുഷാധിപത്യ ബോധമാണ് സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. പലരും കരുതുന്നത് ഭാര്യ തന്റെ സ്വത്ത് ആണെന്നാന്നും കോടതി അഭിപ്രായപ്പെട്ടു.