കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് ദിവസങ്ങൾക്ക് മുൻപ് വരെ ജോലിനോക്കിയിരുന്ന ശിവശങ്കർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അറസ്റ്റ് ഭയന്ന് രഹസ്യമായി മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി.

കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് ദിവസങ്ങൾക്ക് മുൻപ് വരെ ജോലിനോക്കിയിരുന്ന ശിവശങ്കർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അറസ്റ്റ് ഭയന്ന് രഹസ്യമായി മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. വ്യാഴാഴ്ച എൻ ഐ എ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം തിങ്കളാഴ്ച എൻ ഐ എ യുടെ കൊച്ചി ഓഫീസിൽ എത്താൻ എൻ ഐ എ ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തിൽ അറസ്റ്റ് ഉണ്ടാകുമോ എന്നാണ് ശിവശങ്കർ ഭയപ്പെടുന്നത്. ഉടൻ തന്നെ തനിക്ക് അറസ്റ്റ് ഉണ്ടായേക്കാം എന്നത് ശിവ ശങ്കർ തന്നെ സംശയിക്കുന്നു.
സ്വർണമടങ്ങിയ ബാഗുകൾ സ്വപ്‌ന സുരേഷിന്റെ ഫ്ലാറ്റിൽ എത്തിച്ചിരുന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിരിക്കുകയാണ്. സരിത്, സ്വപ്‌ന, സന്ദീപ് എന്നിവർ ബാഗുമായി ഫ്ലാറ്റിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ വിവരം പുറത്തായതോടെ ആണ് ശിവശങ്കർ പെട്ടെന്ന് മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നത് എന്നാണ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസം ശിവ ശങ്കർറിനെ എൻ ഐ എ അഞ്ച് മണിക്കൂറുകൾ ഓളമാണ് ചോദ്യം ചെയ്തത്. വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്യും. അതിനു മുൻപ് സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ പരിശോധിച്ച സി സി ടി വി ദൃശ്യങ്ങൾ അനുസരിച്ചുള്ള തെളുവുകൾ അനുസരിച്ച സ്വപ്നയും സാരിത്തും, സ്വപ്നയുടെ ഫ്‌ളാറ്റിൽ എത്തിയിട്ടുണ്ട്. സ്വപനയുടെ വീട്ടിലെ നിത്യ സന്ദർശകനായി അതും രാത്രിയിൽ വൈകിയും സ്വപനയുടെ വീട്ടിൽ എത്തുമായിരുന്ന ശിവശങ്കറിന്റെ കൂടി പങ്കാളിത്തം കൂടി വ്യക്തമാക്കുന്ന തെളിവുകൾ കൂടിയാണിത്. അതുകൊണ്ട് തന്നെ ശിവ ശങ്കറിന് ഇനിയും പിടിച്ചു നിൽക്കുക എന്നത് പ്രയാസമാകും. ഇത് മനസിലാക്കികൊണ്ട് ഉടൻ ഒരു അറസ്റ്റ് പ്രതീക്ഷിച്ച കൊണ്ട് തന്നെയാണ് ശിവശങ്കർ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത് എന്നാണു സൂചനകൾ വരുന്നത്.
ഒരുമാസംമുമ്പാണ് അമ്പലമുക്കിലെ ഫ്ലാറ്റ് സ്വപ്‌ന വാടകയ്‌ക്ക് എടുത്തത്. സരിത്തും സ്വപ്‌നയും ചേർന്നാണ് ഫ്ലാറ്റ് നോക്കാൻ ആദ്യം വന്നത്. പിന്നീട് കുടുംബസമേതം സ്വപ്‌ന ഇവിടേക്ക് താമസം മാറി. ഭൂരിഭാഗം ദിവസവും സന്ദീപും സരിത്തും ഫ്ലാറ്റിൽ എത്താറുണ്ടായിരുന്നു.
രാവിലെ ഇവിടെനിന്നാണ് സ്വപ്‌ന ജോലിക്ക് പോയിരുന്നത്. ആ സമയങ്ങളിൽ ഹാൻഡ് ബാഗ് മാത്രമാണ് ഉണ്ടാകുക. എന്നാൽ, ചില ദിവസങ്ങളിൽ തിരിച്ചെത്തുമ്പോൾ ഇതിനു പുറമെ മറ്റൊരു ബാഗും കൈവശമുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇത് ശരിവയ്‌ക്കുന്ന മൊഴികൾ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങൾ പരിശോധിച്ചത്.
വിമാനത്താവളത്തിൽ ബഗേജ് പിടിച്ചെടുത്തതിന് തൊട്ടടുത്ത ദിവസങ്ങളിൽ ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്ന ബാഗുകൾ മാറ്റിയതായും വിവരം ലഭിച്ചു. ഒളിവിൽ പോകുന്നതിനുമുമ്പ് അറ്റാഷെയുമായി കൂടിക്കാഴ്‌ച നടത്തിയ സ്വപ്‌ന പിന്നീട് ഫ്ലാറ്റിലെത്തി കംപ്യൂട്ടർ, ലാപ്‌ടോപ് എന്നിവയിൽ സൂക്ഷിച്ചിരുന്ന സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ചില ചിത്രങ്ങളും നശിപ്പിക്കുകയുമുണ്ടായി. ഏതായാലും കേരളത്തിലെ രാഷ്ട്രീയ ഗതി മാറ്റുന്ന രീതിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എന്ന് മാത്രമല്ല മുഖ്യമന്ത്രിയിലേക്ക് തന്നെ അന്വേഷണം നീളുന്ന ഒരു കേസ് ആയി സ്വര്ണക്കള്ളക്കടത്ത് മാറുകയാണ്. അതെ സമയം വിമാനത്താവള കളളക്കടത്തുകേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കൊച്ചിയിലെ എൻഐ എ കോടതിയിൽ ഇന്ന് ഹാജരാക്കുന്നുണ്ട്. പത്തുദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് നടപടി. ഇവരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് കസ്റ്റംസും അപേക്ഷ നൽകിയിട്ടുണ്ട്. ഇരു പ്രതികളും സമർപ്പിച്ച ജാമ്യഹർജിയും എൻഐഎ കോടതി പരിഗണിക്കും. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റ് നാലു പ്രതികളുടെ ജാമ്യാപേക്ഷയും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതി പരിഗണിക്കുന്നുണ്ട്.