CinemaLatest NewsMovieMusicUncategorized

‘യുവാവിന്റെ ഫോട്ടോ വൈറലാകുന്നു’; ചാക്കോച്ചനെ ട്രോളി ട്രോൾ നായകൻ!

മലയാളത്തിന്റെ ചോക്ലേറ്റ് പയ്യനാണ് ഇന്നും കുഞ്ചാക്കോ ബോബൻ. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ ചാക്കോച്ചൻ തന്റെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലെ ചിത്രങ്ങളും ചാക്കോച്ചൻ ആരാധകർക്കായി പങ്കുവച്ചിരുന്നു. ഓരോ ദിവസവും കൂടിവരുന്ന ചാക്കോച്ചന്റെ ഗ്ലാമർ കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇങ്ങേരിതെന്ത് ഭാവിച്ചാ പ്രായം റിവേഴ്സ് ഗിയറിലാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

കൂട്ടത്തിൽ നടനും സംവിധായകനും ട്രോളിന്റെ രാജാവുമായി രമേഷ് പിഷാരടിയും വിട്ടുകൊടുത്തില്ല. ‘യുവാവിന്റെ ഫോട്ടോ വൈറലാകുന്നു’ എന്നാണ് പിഷാരടിയുടെ കമന്റ്. പിഷാരടി കമ്മന്റ് ചെയ്ത് നിരവധി താരങ്ങളുടെ ചിത്രങ്ങൾ വൈറലാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ പിഷാരടിയും ചിത്രങ്ങൾ പങ്കുവെക്കുക പതിവാണ്. എന്നാൽ ചിത്രത്തേക്കാൾ കൂടുതൽ ചർച്ചയാകുന്നത് ഒപ്പം കുറിക്കുന്ന എഴുത്തുകളാണ്.

അതെ സമയം ചാക്കോച്ചന്റെ ചിത്രത്തെ ചൊല്ലിയുള്ള കമന്റുകൾ അവസാനിക്കുന്നില്ല. രണ്ടു പതിറ്റാണ്ട് മുൻപ്, ഒരു സ്‌പ്ലെൻഡർ ബൈക്ക് ഓടിച്ചാണ് ഒരുപാട് ആരാധികമാരുടെ മനസ്സിലേക്ക് കുഞ്ചാക്കോ ബോബൻ എന്ന ചോക്ലേറ്റ് ഹീറോ കയറിവന്നത്. ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിൽ നായകനെ പരിചയപ്പെടുത്തുന്ന ആദ്യസീനിൽ സ്‌പ്ലെൻഡർ ബൈക്ക് ഓടിക്കുന്ന ചാക്കോച്ചനെയാണ് കാണാൻ കഴിയുക.

സിനിമയ്ക്ക് ശേഷം ആലപ്പുഴയിലെ ഈസ്റ്റ് വെനീസ് മോട്ടോർസ് ഡീലർഷിപ്പ് വഴി വിറ്റുപോയ ബൈക്കിനെ കുറിച്ച് ചാക്കോച്ചൻ പിന്നീടും അന്വേഷിച്ചതായി സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഷോയിൽ പറയുകയുണ്ടായിരുന്നു. സിനിമയ്ക്ക് വേണ്ടി വാങ്ങിയത് കൊണ്ട് ബൈക്കിന്റെ മറ്റു വിവരങ്ങൾ ലഭിക്കാതെപോയ നിരാശയും താരം ഷോയിൽ പങ്കുവച്ചിരുന്നു.

എന്നാൽ ചാക്കോച്ചനെ അത്ഭുതപ്പെടുത്തിക്കൊണ്ട് സിനിമയിൽ സുധി ഉപയോഗിച്ച് തരംഗമാക്കിയ ആ ബൈക്ക് കൊല്ലം സുധി എന്ന വ്യക്തി ഷോയിലേക്ക് ഓടിച്ചു കൊണ്ടുവരികയുണ്ടായി. കഴിഞ്ഞ തിരുവോണം നാളിൽ സംപ്രേഷണം ചെയ്ത ഓണം സ്‌പെഷ്യൽ എപ്പിസോഡിലായിരുന്നു ചാക്കോച്ചനെ തേടി സുധിയുടെ വണ്ടി എത്തുന്നത്. ചാക്കോച്ചനൊപ്പം മലയാളികളും സന്തോഷത്തോടെ സ്വീകരിച്ച നിമിഷമായിരുന്നു അത്.

ഫാസിൽ സംവിധാനം നിർവഹിച്ച് പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച ‘ധന്യ’ (1981) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച ചാക്കോച്ചന്റെ നായകനായുള്ള അരങ്ങേറ്റം 1997ൽ റിലീസ് ചെയ്ത ‘അനിയത്തിപ്രാവി’ലൂടെ ആയിരുന്നു. ആദ്യ നായക വേഷം തന്നെ ചാക്കോച്ചന് ആരാധകരെ നേടിക്കൊടുത്തു. പിന്നീട് ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബന് ആദ്യകാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ വേഷങ്ങൾ കൊണ്ടും താരം മലയാളികളെ ഞെട്ടിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button