Latest NewsNationalUncategorized

റോഡില്‍ നിന്ന്​ ലഭിച്ച പവര്‍ബാങ്ക് ഉപയോഗിച്ച യുവാവിന്​ ദാരുണാന്ത്യം

ഭോപാല്‍: മൊബൈല്‍ ഫോണ്‍ ചാര്‍ജ്​ ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ബാങ്കിന്​ സമാനമായ ഉപകരണം​ പൊട്ടിത്തെറിച്ച്‌​ 28 കാരന്‍ മരിച്ചു. റോഡില്‍ നിന്ന്​ കിട്ടിയ ഉപകരണം മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ചപ്പോഴാണ് ​പൊട്ടിത്തെറിച്ചത്. മധ്യപ്രദേശിലെ ഉമരിയയിലെ ചര്‍പോഡ്​ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ്​ സംഭവമെന്ന്​ പൊലീസ്​ വെളിപ്പെടുത്തി.

അതെ സമയം മരിച്ച യുവാവ്​ ഉപയോഗിച്ചത്​ പവര്‍ബാങ്ക്​ തന്നെയാണോയന്ന്​ ഉറപ്പ്​ വരുത്തിയിട്ടില്ല. മരിച്ച റാം സാഹില്‍ പാല്‍ തന്‍റെ കൃഷിയിടത്തിലേക്ക്​ പോകുന്ന സമയത്താണ് ​ ​വഴിയരികില്‍ ഈ ഉപകരണം ശ്രദ്ധയില്‍പ്പെട്ടത് വീട്ടിലേക്ക്​ മടങ്ങിയ ഇയാള്‍ അയല്‍പക്കത്ത്​ വെച്ച്‌​ മൊബൈല്‍ ഉപകരണത്തില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്​ അയല്‍വാസികള്‍ പറഞ്ഞു. റാം സാഹില്‍ സംഭവ സ്​ഥലത്ത്​ വെച്ച്‌​ തന്നെ മരിച്ചു.

‘ഉപകരണം പവര്‍ബാങ്ക്​ ആണോ അതോ മറ്റ്​ ഏതെങ്കിലും വസ്​തുവാണോ എന്ന്​ അറിയാന്‍ ഫോറന്‍സിക്​ പരിശോധനക്ക്​ അയച്ചു’-പൊലീസ്​ ഉദ്യോഗസ്​ഥയായ ഭാരതി ജാട്​ പറഞ്ഞു. ​സ്​ഫോടക വസ്​തുവല്ല പൊട്ടിത്തെറിച്ചതെന്നാണ്​ പൊലീസിന്‍റെ പ്രാഥമിക​ നിഗമനം. സംഭവത്തില്‍ കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button