ക്രിസ്ത്യന്‍ ദൈവാലയം പൊളിച്ച സംഭവം: കേന്ദ്രത്തിന്റെ ന്യൂനപക്ഷ വിരുദ്ധയുടെ ഉദാഹരണമാണെന്ന്- കെ. ബാബു എം.എല്‍.എ
ക്രിസ്ത്യന്‍ ദൈവാലയം പൊളിച്ച സംഭവം കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ അജണ്ടയുടെ ഉദാഹരണമെന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് കെ. ബാബു എം.എല്‍.എ. കൈയ്യേറ്റം എന്ന് ആരോപിച്ച് രാജ്യതലസ്ഥാനത്തെ ക്രിസ്ത്യന്‍ ദൈവാലയം പൊളിച്ച് നീക്കിയ ഡല്‍ഹി കോര്‍പ്പറേഷന്‍ നടപടി അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്ന ന്യൂനപക്ഷ വിരുദ്ധ അജണ്ടയുടെ ഏറ്റവും വലിയ ഉദാഹരണമാണ്് ഇതെന്നും അദ്ദേഹം കൂട്ടിചെര്‍ത്തു.
കൈയ്യേറ്റമെന്ന് ആരോപണമുണ്ടെങ്കിലും ഒരു നോട്ടീസ് കൊടുക്കാനുള്ള ജനാധ്യപത്യ മര്യാദ പോലും ഡല്‍ഹി കോര്‍പ്പറേഷന്‍ കാണിച്ചിട്ടില്ല.
കോര്‍പ്പറേറ്റ് ഭീമന്മാര്‍ സര്‍ക്കാറിന്റെ സൗജന്യങ്ങള്‍ വേണ്ടതിലധികം പറ്റുന്ന നാട്ടിലാണ് സാധാരണ വിശ്വാസികള്‍ ആരാധന നടത്തുന്ന ഒരു ദൈവാലയം നിഷ്‌കരുണം തകര്‍ത്തെറിയപ്പെടുന്നത് .
കടുത്ത അസഹിഷ്ണതയാണ ഇവരുടെ പ്രശ്നം്. ഇതേ അസഹിഷ്ണുത തന്നെയാണ് ബാബറി മസ്ജിദ് പൊളിച്ചതിന്റെ പിന്നിലും. ഇതേ അസഹിഷ്ണിത തന്നെയാണ് കഴിഞ്ഞ വര്‍ഷം ഒരു സിനിമാ സെറ്റ് പൊളിക്കുന്നതിലേക്ക് നയിച്ചതെന്നും വ്യത്യസ്ഥ തീവ്രതകളിലുള്ള വര്‍ഗീയതയാണ് ഇവയുടെയെല്ലാം പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളും അവരുടെ വികാരങ്ങളും എത്രത്തോളം നിസാരവത്കരിക്കപ്പെട്ടിരിക്കുകയാണ് എന്നതിന്റെ ഉത്തമ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.