Editor's ChoiceKerala NewsLatest NewsLocal NewsNationalNews

മന്ത്രി കെ ടി ജലീൽ ഇഞ്ചികൃഷി തുടങ്ങുന്നു, ഭൂമി പാട്ടത്തിനോ വിലക്കോ എടുക്കാനാണ് പരിപാടി.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇഞ്ചികൃഷി തുടങ്ങുന്നതായി വിവരം. മന്ത്രി തന്നെ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് ഇക്കാര്യത്തെ പറ്റി സൂചന നൽകിയിരിക്കുന്നത്. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണർത്തുന്നതായും, ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു🤩🤩🤩 സത്യമേവ ജയതെ, എന്നാണ് മന്ത്രി തന്റെ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. പോസ്റ്റ് കണ്ടവരൊക്കെ ആകെ ആശയക്കുഴ പ്പത്തിലാണ്. മന്ത്രിക്കിതു എന്ത് പറ്റി, കഷ്ട്ടം എന്ന് പറഞ്ഞു പലരും മൂക്കത്ത് വിരൽ വെച്ച് പോവുകയാണ്.
സ്വർണക്കടത്തിൽ ജലീലും കുടുങ്ങുമെന്ന വാര്‍ത്തയെ പരിഹാസിച്ച് മന്ത്രി കെ ടി ജലീല്‍. ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല എന്ന തലക്കെട്ടില്‍ തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ താൻ നാട്ടിൽ തന്നെയുണ്ടെന്നും തന്‍റെ ഗൺമാന്‍റെ ഫോൺ കസ്റ്റംസ് തിരികെ നൽകി യെന്നും ജലീൽ കുറിച്ചിട്ടുണ്ട്.

കെടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ,

ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല എന്ന തലക്കെട്ടോടെ ആണ് പോസ്റ്റ് തുടങ്ങുന്നത്.

സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങി യതുൾപ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വർണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമർഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാൻ്റെ ഫോൺ, തിരിച്ചു ലഭിച്ച വിവരം എല്ലാ “അഭ്യുദയ കാംക്ഷികളെ”യും സന്തോഷപൂർവ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണർത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു സത്യമേവ ജയതെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button