Kerala NewsLatest NewsNationalNews
മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നു; പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്
പാലക്കാട്: യാതൊരു മുന്നറിയിപ്പും നല്‍കാതെ തമിഴ്‌നാട് ആളിയാര്‍ ഡാം തുറന്നുവിട്ടു. അണക്കെട്ട് തുറക്കുന്ന വിവരം നേരത്തെ കേരള ജലവിഭവ വകുപ്പിനെയും പോലീസിനെയും അറിയിച്ചിരുന്നെന്നാണ് തമിഴ്‌നാട് നല്‍കുന്ന വിശദീകരണം.അണക്കെട്ട് തുറക്കുന്ന വിവരം പൊതുജനത്തെ അറിയിക്കേണ്ടത് ദുരന്തനിവാരണ അതോറിറ്റിയാണെന്ന് ജലവിഭവ വകുപ്പ് വ്യക്തമാക്കി.
പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്കാണ്. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കരപ്പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തി. ചിറ്റൂരിലും സമീപപ്രദേശത്തുള്ളവരോടും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതുവരെ എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും മുന്നറിയിപ്പ് നല്‍കാതെ ഡാം തുറന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.