രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകൾ ആറു ലക്ഷത്തിന് താഴെയെത്തി.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം പിന്നിട്ടു. 85 ദിവസത്തിന് ശേഷം ആദ്യമായി രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകൾ ആറു ലക്ഷത്തിന് താഴെയെത്തി. 5,94,386 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം 48,648 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1,21,090 പേർ മരിച്ചു. 73,73,375 പേർ രോഗമുക്തി നേടി. റിക്കവറി നിരക്ക് 91.54 ശതമാനമായിട്ടുണ്ട്. മരണനിരക്ക് 1.49 ശതമാനമാണ് .
കഴിഞ്ഞ മൂന്നു ദിവസങ്ങളായി ആക്റ്റിവ് കേസുകൾ ആറു ലക്ഷത്തിൽ താഴെയാണ്.ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ചു 5,70,458 പേരാണ് ചികിത്സയിലുള്ളത്. ആകെ കേസുകളുടെ 6.97 ശതമാനമാണിത്. ശനിയാഴ്ച 10.91 ലക്ഷത്തിലേറെ സാംപിളുകൾ പരിശോധിച്ചിട്ടുണ്ട് .
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 5,062 പേർക്കാൻ .കഴിഞ്ഞ നാല് ദിവസങ്ങളായി അയ്യായിരത്തിനു മുകളിലാണ് പുതിയ കേസുകൾ .11.42 ശതമാനമായി പോസിറ്റിവിറ്റി നിരക്ക് ഉയർന്നിട്ടുണ്ട്. 32,719 ആക്റ്റിവ് കേസുകളാണ് നിലവിലുള്ളത് .
. പശ്ചിമ ബംഗാളിൽ 4,049 പേർ രോഗമുക്തരായപ്പോൾ 3,993 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു . പ്രതിദിന രോഗമുക്തി നിരക്ക് കൂടുതലായി റിപ്പോർട് ചെയ്തത് ഇന്നലെയാണ് . ആന്ധ്രയിൽ 82,045 ടെസ്റ്റുകളിൽ 2,783 പോസിറ്റീവ് ആയി. ആക്റ്റിവ് കേസുകൾ 24,575 ആണ് . കർണാടകയിലെ പുതിയ കേസുകൾ 3,014ഉം ആക്റ്റിവ് കേസുകൾ 55,014മാണ് . കഴിഞ്ഞ പതിനേഴു ദിവസങ്ങളായി രോഗമുക്തരാവുന്നവുടെ എണ്ണം കർണ്ണാടകത്തിൽ കൂടുതലാണ് .
തമിഴ്നാട്ടിൽ 2,511 പുതിയ കേസുകൾ കണ്ടെത്തിയപ്പോൾ . 3,848 പേർ രോഗമുക്തരായി. ഛത്തിസ്ഗഡിൽ 1,964 പേർക്കും ഒഡിശയിൽ. 1,470 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു .അതേസമയം കഴിഞ്ഞ ദിവസം കേരളത്തില്‍ 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1484 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 91,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,40,324 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,440 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,69,059 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,381 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3329 പേരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 59,999 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 46,45,049 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 686 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.