Latest News

സംശയരോഗം; ഉറങ്ങിക്കിടന്ന യുവതിയോട് കടും കൈ ചെയ്ത് യുവാവ്…

ആന്ധ്രപ്രദേശ്: ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ വിസിയാനഗരം ജില്ലയിലായിരുന്നു സംഭവം.
സംഭവത്തെ തുടര്‍ന്ന് രാംബാബു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ അടുത്ത് കിടന്ന സഹോദരിക്കും ഇവരുടെ അഞ്ച് വയസ്സുള്ള മകനും പൊള്ളലേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സഹോദരിക്ക് പൊള്ളലേറ്റതെന്നാണ് വിവരം. മൂന്ന് പേരും വിസിയനഗരം മഹാരാജ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നതായാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നെന്നും ഇരുവരുടേയും വീട്ടുകാര്‍ ചേര്‍ന്ന് വിവാഹവും ഉറപ്പിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. എന്നാല്‍ യുവതി മറ്റൊരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് സംശയിച്ച യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഇരു കുടുംബങ്ങളും തമ്മില്‍ വഴക്കുമുണ്ടായി. പൊലീസ് ഇടപെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്.

പന്നീട് ചര്‍ച്ചയ്ക്ക് ശേഷം പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ യുവാവ് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ ഉരങ്ങി കിടന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. അതേസമയം പൊള്ളലേറ്റ മൂന്ന് പേര്‍ക്കും മികച്ച ചികിത്സ ഒരുക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നിര്‍ദേശം നല്‍കി. യുവതിയെ ആക്രമിച്ച യുവാവിനെതിരെ കര്‍ശന നടപടിയെടുക്കാനും മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button